HOME
DETAILS

കവര്‍ച്ചയ്ക്കിടെ മുട്ട പൊട്ടിച്ച് കുടിച്ചു; മോഷ്ടാവ് അകത്തായി

  
backup
November 07 2019 | 18:11 PM

%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa

കൊച്ചി: മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ചയാള്‍ക്ക് കിട്ടിയ മുട്ടന്‍ പണി ഫേസ്ബുക്കിലൂടെ പങ്കുവച്ച് പൊലിസ്. കള്ളനെ ചതിച്ചത് മുട്ടത്തോടിലെ വിരലടയാളവും. 'ചെപ്പടിവിദ്യ' എന്ന സിനിമയിലെ അടുക്കള അച്ചു എന്ന ജഗതിയുടെ കള്ളന്‍ കഥാപാത്രത്തെ പോലെ വീടുകളില്‍ മോഷ്ടിക്കാന്‍ കയറുമ്പോള്‍ അവിടെ ആഹാരം പാകം ചെയ്ത് കഴിക്കുന്ന പ്രത്യേക ശൈലി പുലര്‍ത്തുന്ന മോഷ്ടാവാണ് പിടിയിലായതെന്നും പൊലിസ് കുറിപ്പില്‍ പറയുന്നു.
പൊലിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. അടുത്തിടെ പത്തനംതിട്ട ഇലന്തൂരിലെ ഹോട്ടലില്‍ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ച മോഷ്ടാവിന് കിട്ടിയത് മുട്ടന്‍ പണിയാണ്. മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളമാണ് മോഷ്ടാവിനെ കുടുക്കിയത്. പത്തനംതിട്ട ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടില്‍നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂര്‍ സ്വദേശി കെ.കെ ഫക്രുദ്ദീന്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇത്തരത്തില്‍ മുട്ടത്തോടില്‍നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂര്‍വമായ നേട്ടമാണ്.
പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന കെ.കെ ഫക്രുദ്ദീന്‍ മുപ്പതോളം കേസുകളിലെ പ്രതിയാണ്. മോഷ്ടിക്കുന്ന പണം കള്ളുകുടിക്കാനും ധൂര്‍ത്തടിക്കാനുമാണ് ഇയാള്‍ ചെലവഴിക്കുന്നത്.
പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു ജില്ലാ പൊലിസ് മേധാവി ജി. ജയ്‌ദേവ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ വി. ബിജുലാലിന്റെ നേതൃത്വത്തില്‍ ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ടുമാരായ ശ്രീജ, ഷൈലജ, എ.എസ്.ഐ മോഹന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിനോദ്, ശ്രീജിത്ത്, ഡിപ്പാര്‍ട്ട്‌മെന്റ് ഫോട്ടോഗ്രാഫര്‍ ജയദേവ് കുമാര്‍ കൂടാതെ റാന്നി ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥും ഉള്‍പ്പെട്ട ശാസ്ത്രീയ കുറ്റാന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  10 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  5 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago