റോഡ് നന്നാക്കാന്‍ നടപടിയില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
മുക്കം: ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ സര്‍വിസ് നടത്തുന്ന റോഡ് പൊട്ടിപൊളിഞ്ഞ് മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ല.
മുക്കം മണാശേരി ബൈപ്പാസ് റോഡിലാണ് പലയിടത്തും ടാറിംഗ് പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടത്. മുക്കം ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം, കുറ്റിപ്പാല അങ്ങാടി, കയ്യിട്ടാപൊയില്‍, മാമ്പറ്റ അങ്ങാടിക്ക് സമീപം തുടങ്ങിയിടത്തെല്ലാം വലിയ രീതിയില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. മഴയില്‍ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം മനസിലാക്കാന്‍ കഴിയാതെ അപകടങ്ങളും പതിവാണ്.
നാലു വര്‍ഷം മുമ്പാണ് റോഡ് അവസാനമായി ടാറിംഗ് നടത്തിയത്. അന്ന് തന്നെ അശാസ്ത്രീയമായ നിര്‍മ്മാണത്തിനെതിരേ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു.
വാട്ടര്‍ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന കുടിവെള്ള വിതരണ പൈപ്പ് കടന്ന് പോവുന്നത് ഈ റോഡിന് അടിയിലൂടെയാണ്. പൈപ്പ് പൊട്ടുന്നതും റോഡിന്റെ തകര്‍ച്ചക്ക് കാരണമാവുന്നുണ്ട്. അതിന് പുറമെ മലയോരത്തെ ക്വാറി ക്രഷര്‍ യൂനിറ്റുകളില്‍ നിന്ന് വലിയ ഭാരം കയറ്റിയ വാഹനങ്ങളും ഇതുവഴിയാണ് പോവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."