HOME
DETAILS
MAL
യു.ഡി.എഫ് പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഓഗസ്റ്റ് മൂന്നിന്
backup
July 28 2017 | 20:07 PM
താമരശേരി: പഞ്ചായത്ത് അധീനതയിലുള്ള മിനിപാര്‍ക്കില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് നിര്‍മ്മിച്ച സ്തൂപവും പാര്‍ക്കിലെ ഇരിപ്പിടവും തച്ചുതകര്‍ത്ത കുറ്റവാളികളെ പൊലിസ് അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒഗസ്റ്റ് 3ന് രാവിലെ 10ന് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.
നവീകരിക്കുന്ന മിനിപാര്‍ക്കില്‍ ഗാന്ധിപ്രതിമ പുനസ്ഥാപിക്കാന്‍ യു.ഡി.എഫ് യോഗം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു. യോഗം സി.മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.എസ് മുഹമ്മദലി അധ്യക്ഷനായി.വി.എം ഉമ്മര്‍മാസ്റ്റര്‍, എ.അരവിന്ദന്, പി.ഗിരീഷ്കുമാര്‍, കെ.സരസ്വതി, കെ.എം.അഷ്റഫ്മാസ്റ്റര്‍, നവാസ് ഈര്‍പ്പോണ, അഷ്റഫ് കോരങ്ങാട്, എ.പി ഹുസൈന്, ഹാഫിസുറഹ്മാന്‍, എന്‍.പി റസാഖ്മാസ്റ്റര്‍, പി.പി ഗഫൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."