HOME
DETAILS

തട്ടിപ്പ്: ഫാദര്‍ ജോസഫിനെ മാറ്റിനിര്‍ത്തി

  
backup
November 28, 2018 | 2:51 AM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b4%bf%e0%b4%a8

താമരശേരി: വൈരക്കല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പണം തട്ടിയെടുത്തെന്ന പരാതിയില്‍ താമരശ്ശേരി രൂപതാ വൈദികന്‍ ഫാദര്‍ ജോസഫ് പാംപ്ലാനിയെ രൂപതയിലെ അജപാലന ശുശ്രൂഷകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി രൂപത പി.ആര്‍.ഒ ഫാദര്‍ എബ്രഹാം കാവില്‍പുരയിടത്തില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രൂപത അദ്ദേഹത്തെ സംരക്ഷിക്കുകയോ പിന്തുണക്കുകയോ ചെയ്യില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസും ഫാ. ജോസഫ് പാംപ്ലാനിയുടെ വ്യക്തിപരമായ കാര്യമാണ്. ഇതില്‍ രൂപതയ്ക്ക് യാതൊരു പങ്കുമില്ല. നിയമ നടപടികള്‍ നേരിടാന്‍ അദ്ദേഹം തയാറാകണം.
തിരുവമ്പാടി എം.എല്‍.എ.യുടെ മധ്യസ്ഥതയില്‍ എത്തിയ ഒത്തുതീര്‍പ്പ് നടപ്പില്‍ വരുത്താന്‍ സഹായിക്കണം എന്ന ആവശ്യവുമായാണ് പരാതിക്കാരന്‍ രൂപതാധ്യക്ഷനെ സമീപിച്ചത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചിരുന്നു. പരാതിക്കാരുടെ ആരോപണം യഥാസമയം രൂപതാധ്യക്ഷന്‍ ബന്ധപ്പെട്ട വൈദികനെ അറിയിക്കുകയും പരാതിക്ക് ആസ്പദമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പില്‍നിന്ന് പരാതിക്കാരനായ പുല്ലൂരാംപാറ സ്വദേശി ഏകപക്ഷീയമായി പിന്മാറിയെന്നറിയുന്നു.
അനാവശ്യമായി രൂപതയെ ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ പരിശ്രമിക്കുന്ന നിലപാട് അന്യായവും പ്രതിഷേധാര്‍ഹവുമാണെന്നും രൂപത ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  3 days ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ബിഎൽഒ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  3 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  3 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  3 days ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  3 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  3 days ago
No Image

ലോകോത്തര താരങ്ങളാകാൻ യുവ കളിക്കാർ മാതൃകയാക്കേണ്ടത് മെസ്സിയെ അല്ല, കഠിനാധ്വാനിയായ റൊണാൾഡോയെ ന്ന്; യുവന്റസ് ഇതിഹാസ താരം

Football
  •  3 days ago