യുവതീ പ്രവേശനമല്ല, സി.പി.എമ്മിന്റെ നിരീശ്വരവാദമാണ് പ്രശ്നമെന്ന് എ.പി അബ്ദുല്ലക്കുട്ടി
കോഴിക്കോട്: യുവതീ പ്രവേശനമല്ല, മറിച്ച് സി.പി.എമ്മിന്റെ നിരീശ്വരവാദമാണ് ശബരിമലയിലെ അടിസ്ഥാന പ്രശ്നമെന്ന് മുന്‍ എം.പി യും കോണ്‍ഗ്രസ് നേതാവുമായ എ.പി അബ്ദുല്ലക്കുട്ടി. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വിരോധം പോലെ ദൈവവിരോധവും സി.പി.എമ്മിന്റെ പ്രശ്നമാണ്. പിണറായി വിജയന്റെ പ്രശ്നം സി.പി.എം പിന്തുടരുന്ന വിശ്വാസത്തെ സംബന്ധിച്ച വിഷയമാണ്.
വിശ്വാസകാര്യത്തില്‍ സി.പി.എം നിലപാട് മാറ്റിയില്ലെങ്കില്‍ പിണറായിലെ പാറപ്പുറത്ത് പൊട്ടിമുളച്ച ഈ പാര്‍ട്ടി പാറപ്പുറത്തു തന്നെ പൊട്ടിച്ചിതറുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് ബീന പൂവ്വത്തില്‍ അധ്യക്ഷയായി.
പ്രതിനിധി സമ്മേളനം യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എസ്. അജയന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."