HOME
DETAILS

ഗൂര്‍ഖാ പ്രക്ഷോഭം ശക്തം; വൈദ്യുതി പദ്ധതികള്‍ അടച്ചതോടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  
backup
July 28, 2017 | 10:48 PM

%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82

ഡാര്‍ജിലിങ്: ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജിലിങ്ങില്‍ ആരംഭിച്ച പ്രക്ഷോഭം 41 ദിവസം പിന്നിട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇതുവരെ തയാറാകാത്തത് പ്രക്ഷോഭകരെ കടുത്ത നടപടികളിലേക്കാണ് എത്തിച്ചിട്ടുള്ളത്.
ഡാല്‍ജിലിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.
ഫരിദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ബംഗാള്‍ സംസ്ഥാന വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നിപ്പോണ്‍ പവര്‍ ലിമിറ്റഡ് എന്നിവയുടെ അഞ്ച് പ്രൊജക്ടുകളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചത്. പ്രതിദിനം 132 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റാംബിയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-3, 160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാലിജോറയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-4 എന്നിവ ജൂലൈ 12നാണ് അടച്ചത്.
2013ലും 2016 ലുമാണ് ഈ രണ്ട് പ്രോജക്ടുകളും പ്രവര്‍ത്തനം തുടങ്ങിയത്. ഇത് രണ്ടിന്റേയും പ്രവര്‍ത്തനം മുടങ്ങിയതോടെ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുന്നതെന്ന് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ദേബജിത്ത് ചദോപാധ്യായ അറിയിച്ചു.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനരൂപീകരണത്തിന് വേഗംകൂട്ടുകയെന്ന ലക്ഷ്യം വച്ചാണ് ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച വൈദ്യുത പദ്ധതികള്‍ക്കുനേരെ സമരം ശക്തമാക്കിയത്.
ഇവിടങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വില്‍പനയില്‍ 12 ശതമാനം തുക സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്. രമ്മം പവര്‍ പ്രൊജക്ടില്‍ നിന്ന് 51 മെഗാവാട്ടും ജല്‍ദാക്ക പ്രോജക്ടില്‍ നിന്ന് 44 മെഗാവാട്ടും വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ പ്രതിദിനം 50 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടുപണിക്ക് സൂക്ഷിച്ച ജനല്‍ കട്ടിള ദേഹത്തേക്ക് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ഫോൺ തട്ടിപ്പിലൂടെ സ്വദേശി വനിതയിൽ നിന്ന് പണം തട്ടിയെടുത്തു; പ്രതികളോട് പണം തിരികെ നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  7 days ago
No Image

നടുറോഡിൽ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വെടിവച്ച് കൊന്ന കേസ്: തോക്ക് നൽകിയ വാടകക്കൊലയാളി പിടിയിൽ

crime
  •  7 days ago
No Image

കോഴിക്കോട് വാഹനം മറിഞ്ഞ് അപകടം: ഗർഭിണിക്കും കുട്ടിക്കും ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഗാംഗുലി

Cricket
  •  7 days ago
No Image

യുവാക്കൾക്കിടയിൽ കേൾവിശക്തി കുറയുന്നു; വില്ലനാകുന്നത് ഇയർഫോണുകൾ; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

National
  •  7 days ago
No Image

ആരോഗ്യനില തൃപ്തികരം; കണ്ഠരര് രാജീവരെ തിരികെ ജയിലിലേക്ക് മാറ്റി

Kerala
  •  7 days ago
No Image

വീണ്ടും റെക്കോർഡ് തിളക്കത്തിൽ കോഹ്‌ലി; ഇത്തവണ വീണത് മുൻ ഇന്ത്യൻ നായകൻ

Cricket
  •  7 days ago
No Image

അവൻ റയലിൽ എത്തിയാലും അത്ഭുതപ്പെടാനില്ല; സഹതാരത്തെക്കുറിച്ച് ആസ്റ്റൺ വില്ല താരം

Football
  •  7 days ago
No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  7 days ago