എച്ച്.ഐ.വി ബാധിതരായ 150 പേരെക്കുറിച്ച് വിവരമില്ല
കോഴിക്കോട്: രക്തപരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തിയ 150 പേരെ കുറിച്ച് ജില്ലയിലെ ആരോഗ്യവകുപ്പിന് ഒരു വിവരവുമില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വകുപ്പ് ഊര്‍ജിതമായി നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
ഇതുവരെ ജില്ലയില്‍ 5,35,881 പേര്‍ക്കാണ് എച്ച്.ഐ.വി പരിശോധന നടത്തിയത്. ഇതില്‍ 4,741 പേര്‍ക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചു. ഇവരില്‍ 2,399 പേര്‍ മാത്രമാണ് ഇപ്പോഴും തുടര്‍ചികിത്സ നടത്തുന്നത്. എന്നാല്‍ എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ച 200 പേരെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
തുടര്‍ന്ന് ആരോഗ്യവകുപ്പ് വിവിധ മാര്‍ഗങ്ങളിലൂടെ നടത്തിയ അന്വേഷണത്തില്‍ ഇതില്‍ 50 പേരെ കണ്ടെത്തി ചികിത്സ ആരംഭിച്ചു. അതേസമയം, ബാക്കിയുള്ള 150 പേര്‍ എവിടെയെന്നോ, ജീവിച്ചിരുപ്പുണ്ടോ, അതോ മരിച്ചോ എന്നൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ തന്ന മൊബൈല്‍ ഫോണ്‍ നമ്പറുകളും മറ്റു വിവരങ്ങളും ശരിയല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ജില്ലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എച്ച്.ഐ.വി പരിശോധന നടത്തുന്നത്. അതിനാല്‍ തന്നെ ഇതര ജില്ലയിലോ സംസ്ഥാനത്തോ ഉള്ളവരായിരിക്കാം ഇതില്‍ ചിലര്‍ എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ സ്റ്റുഡന്റ് പൊലിസിന്റെ കൂടെ സഹായത്തോടെ എച്ച്.ഐ.വി ബാധിതരുമായി ബന്ധപ്പെട്ടുള്ള തുടര്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണ്.
എറണാകുളത്തും കോഴിക്കോട്ടും സിറിഞ്ച് വഴിയുള്ള മയക്കുമരുന്ന് ഉപയോഗം കൂടിയ സാഹചര്യത്തില്‍ കുട്ടികളെ കൂടി എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രക്രിയയില്‍ പങ്കാളികളാക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."