തെലങ്കാന എം.എല്‍.എയുടെ പൗരത്വം കേന്ദ്രം സര്‍ക്കാര്‍ റദ്ദാക്കി
ഡല്‍ഹി: തെലങ്കാന എം.എല്‍.എ രമേഷ് ചെന്നമനേ നിയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുകയും വസ്തുതകള്‍ മറച്ചുവയ്ക്കുകയും വഞ്ചനയിലൂടെ പൗരത്വം നേടുകയും ചെയ്തു എന്നാരോപിച്ചാണ് പൗരത്വം റദ്ദാക്കിയത്.
ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ എം.എല്‍.എ ആയ ചെന്നമനേ നി ഇന്ത്യന്‍ പൗരനായി തുടരുന്നത് പൊതുനന്മയ്ക്കു നല്ലതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 13 പേജുള്ള ഉത്തരവില്‍ പറയുന്നു.
ചെന്നമനേ നിക്ക് ജര്‍മന്‍ പൗരത്വം ഉണ്ടെന്നും 2009ല്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ഒരു വര്‍ഷം നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങള്‍ ചെന്നമനേ നി മറച്ചുവച്ചതായി ഉത്തരവില്‍ പറയുന്നു.
അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ്, ഒരു വര്‍ഷം ഇന്ത്യയില്‍ താമസിച്ചിരുന്നില്ല എന്ന വസ്തുത വെളിപ്പെടുത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിനു പൗരത്വം നല്‍കുമായിരുന്നില്ല. എം.എല്‍.എയുടെ പെരുമാറ്റം, നിയമസഭാംഗമെന്ന നിലയില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍, തനിക്ക് അനുകൂലമായി തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി ചെന്നമനേ നി പ്രതികരിച്ചു. ആഭ്യന്തര മന്ത്രാലയം അതു പരിഗണിച്ചില്ല. വീണ്ടും പൗരത്വം റദ്ദാക്കി.
അതിനാല്‍, പൗരത്വം സംരക്ഷിക്കുന്നതിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. വീണ്ടും സമീപിക്കാനുള്ള അവസരം കോടതി നല്‍കിയിട്ടുണ്ട് ' അദ്ദേഹം പറഞ്ഞു. 2017ല്‍ അദ്ദേഹം ആഭ്യന്തര മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു.
ഇന്ത്യയില്‍ ഇരട്ട പൗരത്വത്തിനു വ്യവസ്ഥയില്ല. ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ വോട്ടുചെയ്യാനോ അവകാശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."