HOME
DETAILS
MAL
റശീദിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
backup
November 30 2018 | 05:11 AM
തിരുവമ്പാടി: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി.
തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കലില്‍ വരടായി റശീദിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ദുരൂഹത നീങ്ങിയത്. രണ്ടാഴ്ച മുന്‍പായിരുന്ന ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവമ്പാടി പൊലിസ് എസ്.ഐ സനല്‍ രാജ് ഔദ്യോഗിക വിശദീകരണം നല്‍കിയതിനെ തുടര്‍ന്ന് മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിന് മീതെ റശീദിന്റെ ബൈക്കും ഉണ്ടായിരുന്നു. ഇതാണ് സംശയത്തിന് ഇടവരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."