റിവര്‍പ്ലേറ്റ്-ബൊക്ക ജൂനിയേഴ്സ് ഫൈനല്‍ ബെര്ണാബ്യൂവില്
മാഡ്രിഡ്: ഫുട്ബോള്‍ ഭ്രാന്തന്മാരുടെ കലാപത്തെ തുടര്‍ന്ന് രണ്ട് പ്രാവശ്യം മാറ്റിവച്ച കോപ്പ ലിബര്‍ട്ടഡോറസ് കപ്പിന്റെ ഫൈനല്‍ ഈ മാസം ഒന്‍പതിന് റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്ണാബ്യൂവില് നടത്താന്‍ തീരുമാനം. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി മാറിയ കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍ രണ്ട് പ്രാവശ്യം അര്‍ജന്റീനയില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചിരവൈരികളായ ബൊക്ക ജൂനിയേഴ്സും റിവര്‍പ്ലേറ്റും തമ്മില്‍ നടക്കാനിരുന്ന രണ്ടണ്ടാംപാദ ഫൈനല്‍ കലാപത്തിന് വഴിവച്ചതോടെയാണ് അര്‍ജന്റീനയില്‍നിന്ന് റയലിന്റെ മൈതാനമായ സാന്റിയാഗോ ബര്ണാബ്യൂവിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഗവേണിങ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്.
റിവര്‍പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടണ്ടായ മോനുമെന്റല്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താന്‍ തീരുമാനിച്ചത്. അക്രമത്തിനിരയായതിനെ തുടര്‍ന്ന് തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നാണ് ബൊക്ക ടീം ആവശ്യപ്പെട്ടിരുന്നതെങ്കിലും ഗവേണിങ് ബോഡി അക്കാര്യം തള്ളിക്കളയുകയായിരുന്നു. റിവര്‍പ്ലേറ്റ് ആരാധകര്‍ നടത്തിയ ആക്രമണത്തിന് 4,00,000 ഡോളര്‍ പിഴയിടുകയും ചെയ്തു.
റിവര്‍പ്ലേറ്റിന്റെ മൈതാനത്ത് നടക്കാനിരിക്കുന്ന രണ്ടണ്ട് മത്സരങ്ങളില്‍ ഫുട്ബോള്‍ ആരാധകരെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനവും കൈകൊണ്ടിട്ടുണ്ട്. റയലിന്റെ മൈതാനം വിട്ടുകൊടുക്കുന്നത് സൗജന്യമായാണെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അര്‍ജന്റീന ജനവിഭാഗമുള്ളത് മാഡ്രിഡിലാണെന്ന് ഗവേണിങ് ബോഡി പ്രസിഡന്റ് അലക്സാഡ്രോ ഡോമിന്‍ഗസ് വ്യക്തമാക്കി.
സുരക്ഷയുടെ കാര്യത്തിലെ ലോകത്തെ പത്ത് മികച്ച നഗരങ്ങളിലൊന്നാണിത്. ഇവിടെ ഫുട്ബോള്‍ ഭ്രാന്തന്മാര്ക്ക് പ്രവേശനം ഉണ്ടണ്ടായിരിക്കില്ല. ഫുട്ബോള്‍ പാരമ്പര്യമുള്ള മാഡ്രിഡില്‍ കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍ ഭംഗിയായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു. പരുക്കേറ്റ ബൊക്ക താരങ്ങള്‍ മത്സരത്തിന് തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബൊക്ക ജൂനിയേഴ്സ് മാനേജര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."