അവന്‍ ഉറങ്ങുകയാണെന്നാണ് കരുതിയത്...; വിമാനയാത്രയ്ക്കിടെ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചതറിയാതെ മാതാപിതാക്കള്‍
ചെന്നൈ: വിമാനയാത്രയ്ക്കിടെ അമ്മയുടെ കൈയ്യിലിരുന്ന ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ശക്തിയുടേയും ദീപയുടേയും മകനാണ് മരിച്ചത്.
ചെന്നൈ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. യാത്രക്കിടെ മകന്‍ ഉറങ്ങുകയാണെന്നാണ് കരുതിയത്. എന്നാല്‍ ചെന്നൈയില്‍ വിമാനമിറങ്ങിയശേഷം മകനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മകന്‍ അനങ്ങുന്നില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയില്‍പെട്ടത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ദമ്പതികള്‍ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.
ചെന്നൈയിലെത്തി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് എടുക്കാന്‍ പോവുന്നതിന് ഇടയിലാണ് കുഞ്ഞിന് അനക്കമില്ലെന്ന് മനസിലാകുന്നത്. ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."