സംഘര്‍ഷത്തിന് പിന്നാലെ അരുംകൊല; ഞെട്ടിത്തരിച്ച് തലസ്ഥാനം
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ നിലനിന്ന സി.പി.എം ബി.ജെ.പി സംഘര്‍ഷത്തിനു പിന്നാലെയുണ്ടായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം തലസ്ഥാന ജില്ലയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇന്നലെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍, ജനം ഉത്കണ്ഠയോടെയായിരുന്നു നിരീക്ഷിച്ചത്.
ഏതു സമയത്തും സംഘര്‍ഷമുണ്ടാകാമെന്ന സ്ഥിതിയിലാണ് നഗരവും പരിസര പ്രദേശങ്ങളും. ഈ കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഉണ്ടായ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ് , നഗരപരിധിയില്‍ നിന്നു മാറി ശ്രീകാര്യത്ത് ശനിയാഴ്ച്ച രാത്രി ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മൃതദേഹം ഇന്നലെ രാവിലെ മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ശ്രീകാര്യത്തെ വീട്ടിലേക്കെത്തിച്ചു. വന്‍ ജനാവലിയാണ് വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.
വിലാപയാത്രക്കു പിന്നാലെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ അക്രമം അഴിച്ചു വിട്ടു. പി.എം.ജി ജങ്ഷനിലെ സ്റ്റുഡന്റ്‌സ് സെന്ററിന് നേരെ കല്ലേറുണ്ടായി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരില്‍ ഒരാള്‍ക്ക് പരുക്കേറ്റു. യൂനിവേഴ്‌സിറ്റി കോളജിനുള്ളില്‍ കടന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. കോളജ് ഗെയ്റ്റിനു മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. മേട്ടുക്കടയിലെ എന്‍.ജി.ഒ യൂനിയന്റെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായി.
നഗരത്തില്‍ പൊലിസ് കനരണ്ടായിരത്തിലധികം പൊലിസുകാരെ നഗരത്തിലേക്ക് മാത്രമായി നിയോഗിച്ചു. സി.സി.ടി.വി നിരീക്ഷണവും പെട്രോളിങും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."