സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനുള്ള സമർപ്പണ ബോധം ആർജിച്ചെടുക്കുക: മുനവ്വറലി തങ്ങൾ
മക്ക: കലുഷിതമായ പുതിയ കാലത്ത് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനുള്ള സമർപ്പണ ബോധം ആർജിച്ചെടുക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സഊദി പര്യടനത്തിന്റെ ഭാഗമായി മക്കയിൽ മുനവ്വറലി തങ്ങൾ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി പി കെ ഫിറോസ് മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി അബ്ദുറഹിമാൻ കല്ലായി തുടങ്ങിയവർക്ക് ഫലസ്‌തീൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ സ്വീകരണ സമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്ക കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ച പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്‌തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി കെ ഫിറോസ് മുഖ്യ പ്രഭാഷണംനടത്തി, സഊദി നാഷണൽ കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, ജനറൽ സെക്രെട്ടറി കാദർ ചെങ്കള തുടങ്ങിയവർ സംസാരിച്ചു. മക്ക കെഎംസിസി ക്ക് വേണ്ടി തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, ഹംസ, മുഹമ്മദലി മൗലവി, മുഹമ്മദ്‌ഷ മുക്കം, നാസർ കിൻസാറ,കുഞാപ്പ പുക്കോട്ടൂർ, ഹംസ സലാം, ഹാരിസ് പെരുവള്ളൂർ, മുസ്തഫ പട്ടാമ്പി.തുടങ്ങിയവർ നേതാക്കളെ സ്വീകരിച്ചു. കോഴിക്കോട് ആസ്ഥാനമാക്കി നിർമ്മാണം പുരോഗമിക്കുന്ന യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിലേക്കുള്ള സഹായ ധനം വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളിൽ നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. മക്ക കെഎംസിസി ജനറൽ സെക്രെട്ടറി മുജീബ് പൂകോട്ടൂർ സ്വാഗതവും ട്രഷറർ സുലൈമാൻ മാളിയേക്കൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."