HOME
DETAILS
MAL
തേക്ക് മ്യൂസിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും
backup
August 07 2016 | 22:08 PM
നിലമ്പൂര്‍: തേക്ക് മ്യൂസിയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ. നിലമ്പൂര്‍ തേക്ക് മ്യൂസിയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ പ്രധാന സസ്യഗവേഷണ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്കാണ് ആദ്യം രൂപം നല്‍കുക.
നൂറ് ഏക്കര്‍ സ്ഥലമാണ് ഗവേഷണ കേന്ദ്രത്തിനുള്ളത്. ശാസ്ത്രസാങ്കേതിക വകുപ്പില്‍ നിന്നുള്ള ഫണ്ട് ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ വഴി ശേഖരിക്കുന്ന അത്യപൂര്‍വമായ ഔഷധസസ്യങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഇവ പ്രയോജനപ്പെടുത്താനും ഉതകുന്ന രീതിയില്‍ പദ്ധതി ആവിഷ്കരിക്കും.
കെ.എഫ്.ആര്.ഐ നിലമ്പൂര്‍ സെന്റര്‍ ശാസ്ത്രജ്ഞന് ഡോ.ചന്ദ്രശേഖരയുമായും എംഎല്‍എ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."