ആദര്‍ശിന് താങ്ങായി നാട്ടുകാരെത്തുന്നു
പുല്‍പ്പള്ളി: രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി മുള്ളന്‍കൊല്ലി ചണ്ണോത്തുക്കൊല്ലി സഞ്ജുവിന്റെ മകന്‍ ആദര്‍ശിന് തുടര്‍ചികിത്സാ സഹായത്തിനും നിത്യ ചെലവിനുമായി സഹായഹസ്തവുമായി വിവിധ സംഘടനകള്‍. രക്താര്‍ബുദം ബാധിച്ച ഒന്‍പത് വയസുകാരന്‍ ആദര്‍ശിന്റെ ദുരിത ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയത്.
കുട്ടിക്ക് അണുബാധ ഏല്‍ക്കാതെ താമസിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പുല്‍പ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന സഞ്ജുവിന് ചണ്ണോത്തുകൊല്ലിയിലെ വാടക വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. നിരവധിയാളുകളാണ് ചികിത്സാ സഹായം നല്‍കാന്‍ ഫോണിലൂടെ അമ്മയെ അറിയിച്ചിരിക്കുന്നത്. കയറി കിടക്കാന്‍ വീടില്ലാതെ ദുരിതത്തിലായിരിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിനും തുടര്‍ ചികിത്സക്കും സഹായം നല്‍കാനും പല സംഘടനകളും തയാറായിട്ടുണ്ട്. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആദര്‍ശിന്റെ അമ്മയും നാട്ടുകാരും.
ആദര്‍ശിന്റെ ചികിത്സക്കായി പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സഞ്ജു ടി.വി അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ 02600530000 310 16, ഐ.എഫ്.സി കോഡ്ഡ് ടശ ആഘ.0000 260. ആദര്‍ശിന്റെ ചികിത്സക്കായി ഓള്‍ കേരള കെമിസ്റ്റ് ആന്റ് സ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി കണ്‍വീനര്‍ സി.പി ജോയിക്കുട്ടി ചെങ്ങനാമീത്തില്‍ ആദര്‍ശിന്റെ വീട്ടിലെത്തി അമ്മക്ക് സഹായം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."