മെഗാ തൊഴില്‍മേള: പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിങ് കോളജില്‍ എട്ടിന്
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാര്‍മല്‍ കോളജ് ഓഫ് എന്‍ജിനീയറിങ്് ആന്‍ഡ് ടെക്നോളജിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍മേളയായ 'ദിശ-2018' ഡിസംബര്‍ എട്ടിന് മന്ത്രി. ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷനാകും. അന്‍പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ മൂവായിരത്തോളം തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്ലസ് ടു അല്ലെങ്കില്‍ തതുല്യ യോഗ്യത, ഐ.ടി.ഐ, ഐ.ടി.സി മുതല്‍ ഡിപ്ലോമ, ബിടെക്, ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. പ്രായ പരിധി 40 വയസ്. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് പരമാവധി ആറ് കമ്പനികളുടെ അഭിമുഖങ്ങളില്‍ പങ്കെടുക്കാം. ഇതിനായി ബയോഡാറ്റയുടെ ആറ് പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പുമായി കൃത്യം 8.30ന് പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിങ്് കോളജില്‍ എത്തിചേരണം .ംംം.ലാുഹീ്യമയശഹശ്യേരലിേൃല.ീൃഴ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കമ്പനികളുടെ വിവരങ്ങള്‍ പരിശോധിച്ച് അഭിമുഖത്തിന് സജ്ജരായി തൊഴില്‍മേളക്ക് എത്തണം.
ആലപ്പുഴയില്‍ തന്നെ നിയമനം ആഗ്രഹിക്കുന്നവര്‍ക്കും മേളയില്‍ അവസരങ്ങള്‍ ഉണ്ട്. ഫോണ്‍: 04772230624, 8078828780, 8078222707.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."