കെ.എം.സി.ടി ലോ സമരം ചര്‍ച്ച പരാജയപ്പെട്ടു; സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍
കുറ്റിപ്പുറം: കെ.എം.സി.ടി ലോ കോളജില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാര്‍ഥികളുമായി പി.ടി.എ കമ്മിറ്റിയും ലോ കോളേജ് അധികൃതരും നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടു.
വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ഇന്നലെ രാത്രിയാണ് പ്രിന്‍സിപ്പല്‍ പ്രൊ.അനുജന്, അഡ്മിനിസ്ട്രേറ്റര്‍ നദീര്‍, പി.ടി.എ പ്രസിഡന്റ് ബിജു നായരങ്ങാടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയത്. സംഭവത്തില്‍ അധ്യാപകനെതിരേ അന്വേഷണം നടത്താന്‍ തയാറാണെങ്കിലും അന്വേഷണ ഘട്ടത്തില്‍ അധ്യാപകനെ മാറ്റി നിറുത്താന്‍ തയാറല്ലെന്ന് കോളജ് അധികൃതരും പി.ടി.എ കമ്മിറ്റിയും വിദ്യാര്‍ഥി പ്രതിനിധികളെ അറിയിച്ചു.
അധ്യാപകനെ മാറ്റി നിറുത്താതെ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തങ്ങളും തയാറല്ലെന്ന് വിദ്യാര്‍ഥികളും പറഞ്ഞതോടെ ചര്‍ച്ച അലസി പിരിഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."