HOME
DETAILS

തിയതി ചോദിക്കൂ... ദിവസം ശിബിലി പറയും

  
backup
July 31 2017 | 22:07 PM

165216-2

മലപ്പുറം: നൂറ്റിപ്പത്ത് കോടി എഴുപത്തേഴ് ലക്ഷത്തി അമ്പത്തിനാലായിരത്തി മുന്നൂറിലെ ഓഗസ്റ്റ് ഒന്ന് ഏത് ദിവസമായിരിക്കും?.. ചോദ്യകര്‍ത്താവ് അഞ്ചു വരെ എണ്ണുന്നതിനുള്ളില്‍ ഉത്തരം വരും. അതു ബുധനാഴ്ചയാണ്.
ക്രിസ്തുവര്‍ഷ കലണ്ടറിലെ കാക്കത്തൊള്ളായിരം വര്‍ഷങ്ങളിലെ മുന്നൂറ്റി അറുപത്തിയഞ്ച് ദിനങ്ങളും ഇപ്രകാരം കണ്ടെത്താന്‍ കൊണ്ടോട്ടി കുമ്മിണിപ്പറമ്പ് സ്വദേശിയും ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയുമായ ശിബ്‌ലി അന്‍വറിനുവേണ്ടത് വെറും സെക്കന്റുകള്‍ മാത്രമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 2010ലെ മുഴുവന്‍ ദിനങ്ങളും മനഃപാഠമാക്കാനുള്ള ഗണിത ശാസ്ത്ര സൂത്രം ഹൃദ്യസ്ഥമാക്കിയാണ് ശിബ്‌ലി ഈ വിദ്യയാരംഭിച്ചത്. സമാനമായ സൂത്രവാക്യമുപയോഗിച്ച് തൊട്ടു മുന്‍പും പിന്നിലുമുള്ള വര്‍ഷങ്ങള്‍ കൂടെ സ്വായത്തമാക്കുകയായിരുന്നു അടുത്തപടി. ഇതും വിജയം കണ്ടു.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രോത്സാഹനം കൂടുതല്‍ താല്‍പര്യം ജനിപ്പിച്ചെന്ന് ശിബ്‌ലി പറയുന്നു. ദീര്‍ഘമായ കോഡുകള്‍ മനഃപാഠമാക്കുന്നതും ക്ലേശകരമായിരുന്നെങ്കിലുംസ്ഥിരോത്സാഹിയായ ശിബ്‌ലി പിന്‍വാങ്ങിയില്ല.
ഏതാനും വര്‍ഷങ്ങള്‍ മനഃപാഠമാക്കിയതില്‍ പിന്നെയാണ് അവ തമ്മിലുള്ള സമാനതകളും ഗണിത ശാസ്ത്ര പൊരുത്തവും പുതിയ കോഡ് കണ്ടെത്തുന്നതിലേക്ക് വഴിതെളിയിച്ചത്. കലണ്ടറുകളുമായി കൂടുതല്‍ ബന്ധപ്പെടും തോറും കൂടുതല്‍ എളുപ്പമുള്ള കോഡുകളും പിറന്നുകൊണ്ടിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് രൂപപ്പെടുത്തിയ പുതിയ കോഡ് പ്രകാരം അഞ്ചു സെക്കന്റുകള്‍ തന്നെ ധാരാളമാണെന്ന് ശിബ്‌ലി പറയുന്നു. പറയുന്ന ഉത്തരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താന്‍ സ്വന്തമായി എക്‌സല്‍ ഫോര്‍മാറ്റും രൂപപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഏഴിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശിബ്‌ലി തന്റെ പ്രകടനം കാഴ്ച വച്ചിരുന്നു. ഗിന്നസ് റെക്കോര്‍ഡ് അടക്കമുള്ള ലോക റെക്കോര്‍ഡുകളിലേക്ക് ശിബ്‌ലിയുടെ പേരെത്തിക്കാനുള്ള ശ്രമത്തിലാണ് സഹപാഠികളും അധ്യാപകരും. കുമ്മിണിപറമ്പ് എന്‍ അബ്ദുല്‍ഗഫൂര്‍ റഷീദ ദമ്പതികളുടെ മകനാണ് ശിബിലി അന്‍വര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  10 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  23 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago