HOME
DETAILS

അഫ്ഗാനെ തരിപ്പണമാക്കി വിന്‍ഡീസ്

  
backup
November 30 2019 | 07:11 AM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b4%bf

 


ലഖ്‌നൗ: അഫ്ഗാനിസ്ഥാനെ തച്ച് തരിപ്പണമാക്കി വിന്‍ഡീസ് നിര. അഫ്ഗാനിസ്ഥാനെതിരേ ലഖ്‌നൗവില്‍ നടന്ന ഏക ടെസ്റ്റില്‍ തകര്‍പ്പന്‍ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.
മൂന്നുദിവസം കൊ@ണ്ട് അഫ്ഗാനിസ്ഥാനെതിരേ ഒന്‍പത് വിക്കറ്റിന്റെ വിജയാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. ര@ണ്ടാമിന്നിങ്‌സില്‍ 31 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 6.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കൈവരിക്കുകയായിരുന്നു.
ബൗളിങ് മികവിലാണ് വിന്‍ഡീസ് അഫ്ഗാനെ തീര്‍ത്തത്. ര@ണ്ടിന്നിങ്‌സുകളിലും അഫ്ഗാനിസ്ഥാനെ 200 കടക്കാന്‍ വിന്‍ഡീസ് അനുവദിച്ചില്ല.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഒന്നാമിന്നിങ്‌സില്‍ 187ന് പുറത്തായി. ഏഴു വിക്കറ്റെടുത്ത സ്പിന്നര്‍ റഖീം കോണ്‍വാളാണ് അഫ്ഗാന്റെ അന്തകനായത്.
മറുപടി ബാറ്റിങില്‍ വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 277 റണ്‍സെടുത്തു. ഷമറ ബ്രൂക്‌സിന്റെ (111) സെഞ്ചുറിയും ജോണ്‍ കാംബെലിന്റെ (55) ഫിഫ്റ്റിയും വിന്‍ഡീസിന് കരുത്തായി.
ര@ണ്ടാമിന്നിങ്‌സിലും വിന്‍ഡീസിന്റെ ബൗളിങിനു മുന്നില്‍ അഫ്ഗാനു പിടിച്ചുനില്‍ക്കാനായില്ല. 120ന് റണ്‍സിന് അവര്‍ കൂടാരം കയറി. ആദ്യ ഇന്നിങ്‌സിലെ ഹീറോ കോണ്‍വാള്‍ മൂന്നു വിക്കറ്റുമായി ഇത്തവണയും തിളങ്ങി.
ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ് എന്നിവരും മൂന്നുവിക്കറ്റ് വീതം നേടി. ര@ണ്ടിന്നിങ്‌സുകളിലായി 10 വിക്കറ്റ് നേടിയ കോണ്‍വാളാണ് മാന്‍ ഓഫ് ദി മാച്ച്. ഡിസംബര്‍ ആറിനാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള നിശ്ചിത ഓവര്‍ പരമ്പരയ്ക്ക് തുടക്കമാവുന്നത്. മൂന്നുവീതം ടി20യും ഏകദിനവുമുള്‍പ്പെട്ടതാണ് പരമ്പര.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."