HOME
DETAILS

തലശ്ശേരി-കുടക് റോഡില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായി

  
backup
July 31 2017 | 23:07 PM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85

ഇരിട്ടി: കനത്ത മഴയില്‍ തകര്‍ന്ന തലശ്ശേരി-കുടക് റോഡ് ഇന്നലെ മുതല്‍ ചെറുവാഹനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ജീപ്പ്, കാര്‍, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് യാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്. 

മടിക്കേരി പൊതുമരാമത്തു വകുപ്പ് സംഘം റോഡ് പ്രവൃത്തി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം നാളെ മുതല്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളെ ഇതുവഴി കടത്തിവിടാന്‍ കഴിയുമെന്ന് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എന്‍.ഇ സുരേഷ് പറഞ്ഞു. കഴിഞ്ഞ 20ന് പുലര്‍ച്ചെ ആറു മണിയോടെ ആയിരുന്നു കൂട്ടുപുഴ മാക്കൂട്ടം-പെരുമ്പാടി ചുരംറോഡില്‍ പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപമുള്ള തടാകത്തിന്റെ അരികു ചേര്‍ന്ന റോഡ് മുപ്പതു മീറ്ററോളം ഒഴുകിപ്പോയത്. ബ്രഹ്മഗിരി മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ പ്രദേശത്തെ ഉള്‍വനങ്ങളില്‍ ഉണ്ടായ മഴയിലും ഉരുള്‍ പൊട്ടലിലും തടാകത്തില്‍ ക്രമാതീതമായി വെള്ളം കയറിയത് മൂലമുണ്ടായ മര്‍ദ്ദമാവാം റോഡ് തകരാനും ഒലിച്ചു പോവാനും ഇടയാക്കിയത് എന്നാണു കരുതുന്നത്. റോഡ് തകര്‍ന്നതുമൂലം കുടക് ഭരണകൂടം റോഡ് അടച്ചിട്ടു. ഇതോടെ കണ്ണൂര്‍ ജില്ലയും കുടകുമായുള്ള ബന്ധം നിലച്ചു. തുടര്‍ന്നാണ് കുടക് ജില്ലാ ഭരണകൂടവും കര്‍ണാടക പൊതുമരാമത്തു വകുപ്പും ചേര്‍ന്ന് റോഡിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. പത്തുദിവസം കഴിയുമ്പോഴേക്കും റോഡ് പുനര്‍ നിര്‍മിക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും കഴിഞ്ഞത് ഈ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി കുടക് ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചതും മാക്കൂട്ടം ചുരം റോഡ് സംരക്ഷണ കര്‍മ്മ സമിതിയുടെ പ്രവര്‍ത്തനം കാരണവുമാണെന്ന് കര്‍മസമിതി പ്രസിഡന്റ് സി.കെ പ്രത്യുനാഥ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago
No Image

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

Kerala
  •  2 months ago
No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago
No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago