വില്ലേജ് ഓഫിസില്‍നിന്ന് നികുതി രസീതികള്‍ മോഷണം പോയി
ബാലുശ്ശേരി: പറമ്പിന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി വില്ലേജ് ഓഫിസില്‍നിന്ന് നികുതി രസീതി പുസ്തകങ്ങള്‍ മോഷണം പോയി. ഓഫിസിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ടുകള്‍ തകര്‍ന്ന നിലയിലാണ്. അസിസ്റ്റന്റ്് വില്ലേജ് ഓഫിസറുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന 5763801-5763900, 5764001-5764100 വരെയുള്ള രസീതുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് പുസ്തകങ്ങളും നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന 5754086, 5754087, 5754100 ഉള്‍പ്പെടെ 203 രസീതികളാണ് മോഷണം പോയത്.
തിങ്കളാഴ്ച രാവിലെ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓഫിസിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വില്ലേജ് ഓഫിസറുടെ മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ്പ് തൊട്ടടുത്ത മുറിയില്‍നിന്ന് കണ്ടെടുത്തു. ബാലുശ്ശേരി പൊലിസും ഡോഗ് സ്‌ക്വാഡും വടകരയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷണത്തിനു പിന്നില്‍ മാഫിയാ സംഘങ്ങളാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."