HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് റബീഅ് പ്രഭാഷണം നാളെ; സപ്ലിമെന്റ് പ്രകാശനം ചെയ്തു

  
backup
December 05, 2018 | 2:44 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b1%e0%b4%ac%e0%b5%80%e0%b4%85%e0%b5%8d-%e0%b4%aa%e0%b5%8d

കൊല്ലം: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന 'റബീഅ് - 2018 ഹുബ്ബുറസൂല്‍ പ്രഭാഷണത്തോടനുബന്ധിച്ചു പുറത്തിറക്കിയ സപ്ലിമെന്റ് പ്രകാശം ചെയ്തു. സപ്ലിമെന്റ് കോഡിനേറ്റര്‍ സിദ്ധീഖ് ഷാ കരുനാഗപ്പള്ളി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അയ്യൂബ്ഖാന്‍ ഫൈസിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. എസ്.കെ.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി ഷാജഹാന്‍ അമാനി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സലീം റഷാദി കുളപ്പാടം, ജനറല്‍ സെക്രട്ടറി സിയാദ് വലിയവീട്ടില്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം നിസാം കണ്ടത്തില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് സഫാസ്, പബ്ലിസിറ്റി കണ്‍വീനര്‍ ഹുസൈന്‍ ഫൈസി കല്ലേലിഭാഗം, ചെയര്‍മാന്‍ മജീദ്, ഇസ്സുദ്ദീന്‍ ക്ലാപ്പന, നിഷാദ് മയ്യത്തുംകര, ഷമീര്‍ ഫൈസി, ഷാജഹാന്‍ ഫൈസി, കബീര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ശൈഖ് മസ്ജിദിന് മുന്നില്‍ നിന്നാരംഭിച്ച പ്രചരണ ജാഥ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ ഫൈസി, ഷമീര്‍ ഫൈസി എന്നിവരുടെ നേതൃത്വത്തിലാിരുന്നു ടന്ന പ്രചരണ ജാഥ. ഇന്നലെയും ഇന്നുമായി ജില്ലയിലുടനീളം പ്രചരണം നടത്തും. ഇന്ന് വൈകിട്ടോടെ സമ്മേളന നഗരയില്‍ സമാപിക്കും.
നാളെ വൈകിട്ട് നാലുമുതല്‍ കരുനാഗപ്പള്ളി ശൈഖ് മസ്ജിദിന് സമീപത്തെ ബാബുസ്സലാമില്‍ നടക്കുന്ന റബീഅ് - 2018 ഹുബ്ബുറസൂല്‍ പ്രഭാഷണം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഐദറൂസി, സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ അല്‍ ഐദറൂസി എന്നിവര്‍ പ്രാര്‍ഥന നടത്തും. തുടര്‍ന്ന് നടക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് നേതൃത്വം നല്‍കും.
ചടങ്ങില്‍ ജില്ലയിലെ വിഖായ സമര്‍പ്പണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം നിസാം കണ്ടത്തില്‍ നിര്‍വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  7 minutes ago
No Image

പ്രതിഷേധം കനത്തു; ഒഡീഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

National
  •  30 minutes ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി പ്രതികളുടെ മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറും

Kerala
  •  an hour ago
No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  2 hours ago
No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  2 hours ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  2 hours ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 hours ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 hours ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  3 hours ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  3 hours ago