HOME
DETAILS

നടുറോഡില്‍ മദ്യപാനികളുടെ അതിക്രമം

  
backup
December 05, 2018 | 2:45 AM

%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f

കരുനാഗപ്പള്ളി: ദേശീയപാതയില്‍ പരസ്യമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തിന്റെ പരാക്രമം. പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നേരേയും ആക്രമണം അഴിച്ചു വിടുകയും പൊലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ കോതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആദിനാട് തെക്ക് അജ്മല്‍ഹൗസില്‍ അജ്മല്‍ (24), ആദിനാട് തെക്ക് വയലില്‍തറയില്‍ അഹദ് (40), ആലുംകടവ് ആലപ്പാട് ആക്കനാട്ട് വടക്കതില്‍ അഭിജിത്ത് (24) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. കരുനാഗപ്പള്ളി നഗരത്തില്‍ ദേശീയപാതയില്‍ യുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലിസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബിയര്‍ കുപ്പികളുമായി ചെറുത്തു നിന്ന സംഘത്തെ ഏറെ പണിപ്പെട്ടാണ് സ്റ്റേഷനില്‍ എത്തിച്ചത്.
സ്റ്റേഷനിലെത്തിയ സംഘം തങ്ങളുടെ കൈയ്യിലിരുന്ന ബിയര്‍ കുപ്പി കൊണ്ട് പൊലിസ് സ്റ്റേഷനുള്ളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുപ്പി കൊണ്ട് ജനല്‍ ചില്ലകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സംഘത്തിന്റെ ആക്രമണത്തില്‍ എസ്.ഐ അജയകുമാര്‍, സി.പി ഒ മാരായ ഹാഷിം, രാജീവ് എന്നിവര്‍ക്കും നേരിയ പരുക്കേറ്റു.
ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അടുത്ത സമയത്ത് നഗരത്തിലെ മറ്റൊരു ബാറിലും ഗുണ്ടാ ആക്രമണം നടന്നിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  7 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  7 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  7 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  7 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  7 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  7 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  7 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  7 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  7 days ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  7 days ago