HOME
DETAILS
MAL
ഉയിഗുര്‍ ബില്ല് പാസാക്കി യു.എസ് ഹൗസ്; ചൈനയില്‍ പൊട്ടിത്തെറി
backup
December 04 2019 | 10:12 AM
വാഷിങ്ടണ്‍: പത്തു ലക്ഷത്തിലധികം മുസ്ലിംകളെ ക്യാംപിലാക്കിയതിനെതിരെ ട്രംപ് ഭരണകൂടം പ്രതികരിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്ല് യു.എസ് പ്രതിനിധി സഭയില്‍ അവതരിപ്പിച്ചതോടെ ചൈനയില്‍ പൊട്ടിത്തെറി. ഉയിഗുറുകള്‍ക്കെതിരായ അതിക്രമത്തിനെതിരെ ഉയിഗുര്‍ ആക്ട് 2019 എന്ന ബില്ലാണ് അവതരിപ്പിച്ചത്.
'തീവ്രവാദം ഇല്ലാതാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇല്ലാതാക്കുന്നതാണ്' ബില്ലെന്ന് ചൈന പ്രതികരിച്ചു.
407 പേരുടെ പിന്തുണയോടെ പാസാ ബില്ലിന് സെനറ്റില്‍ കൂടി അംഗീകാരം ലഭിച്ചാലേ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്തെത്തുകയുള്ളൂ. ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുമോ വീറ്റോ ചെയ്യുമോയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.
ചൈനയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്നും ഉടനെ യു.എസ് തെറ്റ് തിരുത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ചൈന പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."