HOME
DETAILS
MAL
കോടിയേരിയ്ക്ക് പകരം ആര്‍ക്കും പ്രത്യേക ചുമതലയില്ല- എം.വി ഗോവിന്ദന് മാസ്റ്റര്‍
backup
December 06 2019 | 05:12 AM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ പകരം ആര്‍ക്കും ചുമതലയില്ലെന്ന് എം.വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
തുടര്‍ ചികിത്സകള്‍ക്കായി അമേരിക്കയിലേക്ക് പോകേണ്ടതിനാല്‍ ആറു മാസത്തേക്ക് എങ്കിലും അവധി വേണ്ടിവരുമെന്നാണ്് കോടിയേരി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പകരം ചുമതല എം.വി ഗോവിന്ദന് കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നത് ഗോവിന്ദനാണ്.
എന്നാല്‍ ഇക്കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എം.വി ഗോവിന്ദന് മാസ്റ്ററുടേയും പ്രതികരണം വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."