HOME
DETAILS
MAL
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ എന്ന് മുഖ്യമന്ത്രി, യു.എ.പി.എ ഒഴിവാക്കില്ലെന്നും സൂചന
backup
December 07 2019 | 08:12 AM
തിരുവനന്തപുരം: കോഴിക്കോട് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബും താഹാ ഫസലും മാവോയ്സ്റ്റുകള്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും മാവോയിസ്റ്റുകളാണെന്നു വ്യക്തമായില്ലേ എന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി.
ഇതോടെ ഇവര്‍ക്കെതിരേ ചുമത്തിയ യു.എ.പി.എ കേസ് റദ്ദാക്കില്ലെന്നും പോളിറ്റ് ബ്യൂറോ അംഗങ്ങളും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതുപ്രകാരം യു.എ.പി.എ ചുമത്തിയത് റദ്ദാക്കുമെന്ന പ്രതീക്ഷകൂടിയാണ് ഇല്ലാതാകുന്നത്. പൊലിസിന്റെ വഴിയെ തന്നെയാണ് മുഖ്യമന്ത്രിയെന്നും വ്യക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."