കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ പ്രതിസന്ധിയില്‍
മഞ്ചേശ്വരം: നിയോജക മണ്ഡലത്തിലെ മുസ്സോടി അതിക്ക കടപ്പുറത്ത് കടലാക്രമണത്തില്‍ സ്ഥലവും വീടും നഷ്ടപ്പെട്ട കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. ഈ വര്‍ഷം അതിരൂക്ഷമായ കടലാക്രമണമാണ് അതിക്ക കടപ്പുറത്തുണ്ടായത്. 10 കുടുംബങ്ങളുടെ വീടുകള്‍ തകര്‍ന്നു. 50 മീറ്ററോളം കര കടലെടുത്തു. എന്നാല്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്കു സഹായമൊന്നും ഇതേവരെ എത്തിയിട്ടില്ല. എല്ലാ കാലവര്‍ഷത്തിലും കരയിലേക്ക് ഇരച്ചെത്തുന്ന കടലിനെ ചെറുക്കാന്‍ കടല്‍ഭിത്തി പണിയണമെന്ന ആവശ്യത്തില്‍ ഇക്കുറിയും പരിഹാരമുണ്ടാകില്ലെന്നാണു സൂചന. രൂക്ഷമായ കടലാക്രമണം നടന്ന കാസര്‍കോട് കസബ കടപ്പുറത്തും കാഞ്ഞങ്ങാടും ഉദുമ കോട്ടിക്കുളത്തും കടല്‍ഭിത്തി നിര്‍മിക്കാനുള്ള നടപടികലില്‍ ചര്‍ച്ചകള്‍ പോലുമായിട്ടില്ലെന്നാണ് അറിയുന്നത്.
രൂക്ഷമായ കടലാക്രമണം നടന്ന ഉദുമ കോട്ടിക്കുളം കടല്‍തീരത്ത് കടല്‍ഭിത്തി നിര്‍മിക്കുന്നതിനു കാസര്‍കോട് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ (ഇറിഗേഷന്‍) 2.50 കോടി രൂപയുടെ പദ്ധതി തയാറാക്കിയതാണ്. ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയാല്‍ ഒരു പരിധിവരേ കോട്ടിക്കുളത്തെ കടലാക്രമണത്തിനു പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."