പൗരത്വ ബില്ലിനെ പാര്‍ട്ടി പിന്തുണച്ചു; അതൃപ്തി പ്രകടിപ്പിച്ച് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്ലിനെ തന്റെ പാര്‍ട്ടി പിന്തുണച്ചതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍. ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ നിതീഷ് കുമാര്‍ നേരത്തെ ബില്ലിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ബില്‍ ലോക്സഭയില്‍ പാസായതിനു പിന്നാലെയാണ് ട്വിറ്ററില്‍ പ്രതികരണവുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്.
ബില്ലിനെ പാര്‍ട്ടി പിന്തുണച്ചതില്‍ നിരാശനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടിയുടെ ഭരണഘടനയില്‍ ആദ്യ പേജില്‍തന്നെ സെക്യുലര്‍ എന്ന പദമുണ്ടെന്നും അദ്ദേഹം പാര്‍ട്ടി നേതാക്കളെ ഓര്‍മിപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പവന് വര്‍മയും പാര്‍ട്ടി നിലപാടിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം നിതീഷ്കുമാര്‍ സ്വന്തം നിലയ്ക്ക് എടുത്തതാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."