'ചെറുപ്പത്തിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനാവില്ല, മോദി സര്‍ക്കാറിന് അവരെ ഭയമാണ്'- തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലിസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാര്‍ ഭീരുവാണെന്ന് അവര്‍ പരിഹസിച്ചു. ഡല്‍ഹിയില്‍ നട്‌ന പൊലിസിന്റെ അഴിഞ്ഞാട്ടംമ അതാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'രാജ്യത്തെ സര്‍വകലാശാലകളിലേക്ക് കടന്നു കയറി പൊലിസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ ഭീരുക്കളുടേതാണ്.' ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ജാമിഅ മില്ലിയ സര്‍വ്വകലാശാല കാമ്പസില്‍ ഇന്നലെ രാത്രി പൊലിസിന്റെ അഴിഞ്ഞാട്ടമാണ് നടന്നത്. കണ്ണില്‍ കണ്ട കുട്ടികളെയെല്ലാം തല്ലിച്ചതച്ച ഇവര്‍ കാമ്പസിലേക്ക് വെടിവെപ്പു നടത്തി. ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റ് തുടങ്ങിയവയെല്ലാം പ്രയോഗിച്ചു. ലൈബ്രറി, റീഡിങ് റൂം, കാന്റീന്‍ തുടങ്ങി കാമ്പസിനകത്തെ ഓരോ മുക്കിലും മൂലയിലും പൊലിസ് അതിക്രമിച്ചു കയറി. തുടര്‍ന്ന് പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ തലസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലയിലേയും വിദ്യാര്‍ഥികള്‍ പ3തിഷേധവുമായി ഒത്തു കൂടി. അലിഗഡ് സര്‍വ്വകലാശാലയിലും പൊലിസ് കടന്നു കയറി അക്രമം അഴിച്ചു വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."