HOME
DETAILS

മന്ത്രിയെ കിട്ടാനില്ല; ഉദ്ഘാടനം കാത്ത് ആനക്കയം കാര്‍ഷിക വിനോദ സഞ്ചാര പാര്‍ക്ക്

  
backup
December 12 2018 | 03:12 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%89

മഞ്ചേരി: ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാര്‍ഷിക വിനോദ പദ്ധതിക്ക് അവഗണനയില്‍ നിന്നു മോചനമാകുന്നു. പ്രവൃത്തി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനത്തിന് മന്ത്രിയെ ലഭിക്കാത്തതാണ് പുതിയ പ്രതിസന്ധി. വിനോദവും കാര്‍ഷികപഠനവും ലക്ഷ്യമിട്ടുള്ള ജില്ലയിലെ ആദ്യ അഗ്രോ ടൂറിസം പാര്‍ക്കാണ് ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ സമര്‍പ്പണം കാത്തുകിടക്കുന്നത്. കാര്‍ഷിക നടപ്പാതകള്‍ നിര്‍മിച്ച് ഗവേഷണകേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും കൃഷിരീതി പഠിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. 40 ലക്ഷം ചെലവിട്ടാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. നടപ്പാതയും വ്യൂപോയിന്റുമാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. ഇവയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. വലിയ ജലസംഭരണിക്ക് ചുറ്റിലുമാണ് നടപ്പാത. കേന്ദ്രത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്തുള്ള വ്യൂപോയിന്റില്‍ നിന്നു മഞ്ചേരി നഗരവും പരിസരവും കാണാനാകും. വിനോദവും കാര്‍ഷികപഠനം ലക്ഷ്യമിട്ട് അഞ്ചു വര്‍ഷം മുന്‍പാണ് ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ അഗ്രോ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയ രൂപരേഖ പ്രകാരം 2.5 കോടി രൂപയാണ് പദ്ധതി ചെലവ്. ഗവേഷണകേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയും ആധുനികവും പരമ്പരാഗതവുമായ കൃഷിരീതികളുടെ പ്രചാരണം സാധ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്രത്തിലെ പ്രധാന പാതകളില്‍ ചെടികളും പച്ചക്കറികളും ഉപയോഗിച്ചുള്ള പഗോഡകള്‍, ആഫിം തിയറ്റര്‍, വാച്ച് ടവര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയാണ് നിര്‍മാണത്തിലെ മുഖ്യ ആകര്‍ഷണം. കൂറ്റന്‍ ജലസംഭരണികള്‍ക്ക് ചുറ്റിലും ഇരിപ്പിടം പണിയാനും കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നടീല്‍വസ്തുക്കളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വില്‍ക്കാന്‍ ഹൈടെക് കൗണ്ടര്‍ തുറക്കാനും ലക്ഷ്യമിടുന്നുണ്ട്. പുതിയ സൗകര്യങ്ങള്‍ തുറക്കുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ കേന്ദ്രത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മന്ത്രിയുടെ അസൗകര്യമാണ് ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് വിവരം. കഴിഞ്ഞ മാസം ഉദ്ഘാടനം നിര്‍വഹിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കുണ്ടായ അസൗകര്യം മൂലം ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നിരുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും പദ്ധതി അവഗണിക്കപ്പെട്ടത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago