HOME
DETAILS
MAL
കെ.ജി.ഒ.എ ജില്ലാ മാര്‍ച്ചും ധര്‍ണയും ഇന്ന് തൊടുപുഴയില്‍
backup
August 09 2016 | 04:08 AM
തൊടുപുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ മാര്‍ച്ചും ധര്‍ണയും ഇന്ന് തൊടുപുഴയില്‍ നടക്കും. രാവിലെ 11.30ന് സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് മുനിസിപ്പല്‍ മൈതാനിയില്‍ സമാപിക്കും.
കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി പ്രൊ. എ സുഹൃദ്കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷനാവും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, നിര്‍വചിക്കപ്പെട്ട പെന്ഷന് എല്ലാവര്ക്കും ഉറപ്പുവരുത്തുക, കേരളത്തിന്റെ ജനപക്ഷവികസനം യാഥാര്‍ഥ്യമാക്കുക, സിവില്‍ സര്‍വീസ് അഴിമതിരഹിതവും കാര്യക്ഷമവുമാക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."