HOME
DETAILS

മെഡിക്കല്‍ കോളജില്‍ ഇരുചക്രവാഹന പാര്‍ക്കിങ്ങിനുള്ളത് മലിനമായ സ്ഥലം

  
backup
December 12 2018 | 06:12 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b5%81%e0%b4%9a

വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ പാര്‍ക്കിങ് കേന്ദ്രം മോഡിയോടെ പുനക്രമീകരിച്ചപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ പ്രധാന സ്ഥലങ്ങളില്‍ നിന്നെല്ലാം പുറത്ത്.  ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനു മീറ്ററുകള്‍ മാറി വലതു വശത്തായി പുതിയ കാന്റീനു സമീപം മാലിന്യമായ സ്ഥലത്താണ് പാര്‍ക്കിങ് കേന്ദ്രം ക്രമീകരിച്ചിട്ടുള്ളത്. പാര്‍ക്കിങിനു അഞ്ചു രൂപ വാങ്ങുന്ന കരാറുകാരനാകട്ടെ ഒരു അടിസ്ഥാന സൗകര്യവും ഈ പാര്‍ക്കിങ് ഏരിയയില്‍ ഒരുക്കിയിട്ടില്ല.
വെയിലും മഴയും കൊണ്ടു ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടെണ്ട ഗതികേടിലുമാണ്. രൂക്ഷമായ ദുര്‍ഗന്ധമാണ് പാര്‍ക്കിങ് ഏരിയയില്‍. നിരപ്പായ സ്ഥലം പോലും ഇല്ലാത്തതു വാഹന ഉടമകളെ വല്ലാത്ത ദുരിതത്തിലാക്കുന്നു. ഇതിനു പുറമെയാണ് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥ. വാഹനങ്ങള്‍ മോഷണം പോകുന്നത് നിത്യസംഭവമാണ്. പണമടച്ചു പാര്‍ക്ക് ചെയ്യുന്ന വാഹനം തിരിച്ചു വരുമ്പോള്‍ കിട്ടിയാല്‍ ഭാഗ്യമെന്നേ പറയാനുള്ളൂ. ഇതിനകം നിരവധി വാഹനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നിന്നു നഷ്ടപ്പെട്ടത്. മോഷണകുറ്റത്തിന് ദമ്പതികളടക്കം അഞ്ചു പേരെ അടുത്ത ദിവസങ്ങിലായി മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റു ചെയ്തത് മാത്രമാണു ആശ്വാസം.
അതിനിടെ ഇരുചക്രവാഹന പാര്‍ക്കിങ് സുഗമവും സുരക്ഷിതവുമായി നടത്താന്‍ കഴിയുന്ന പ്രധാനപ്പെട്ട വിസ്തൃതമായ സ്ഥലം ഡി.വൈ.എഫ്.ഐ ഭക്ഷണ വിതരണത്തിന്റെ പേരില്‍ കൈയേറി ചങ്ങല കെട്ടി തിരിച്ച് കൊടിയും ബോര്‍ഡുമൊക്കെ സ്ഥാപിച്ചിരിയ്ക്കുകയാണ്. നൂറു കണക്കിനു വാഹനങ്ങള്‍ക്കു സുഗമമായി നിര്‍ത്തിയിടാന്‍ കഴിയുന്ന സ്ഥലത്താണ് ഉച്ചയ്ക്കു രണ്ട് മണിക്കൂര്‍ നേരം നടക്കുന്ന പൊതിച്ചോറ് വിതരണത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയ യുവ ജന സംഘടന കൈവശം വെച്ചിട്ടുള്ളത്. ഇതും വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തുന്നു. ഡി.വൈ.എഫ്.ഐ നടത്തുന്നത് ഏറെ മാതൃകാപരമായ പ്രവര്‍ത്തനമാണെങ്കിലും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടു അനുഭവപ്പെടുന്ന മെഡിക്കല്‍ കോളജിലെ കണ്ണായ സ്ഥലം ഇതിനു വേണ്ടി പതിച്ചു കൊടുത്തിട്ടുള്ളത് ഒട്ടും ന്യായീകരിക്കാനാവില്ലെന്നാണു ജനങ്ങളുടെ നിലപാട്.
മറ്റു നിരവധി സംഘടനകള്‍ വര്‍ഷങ്ങളായി മെഡിക്കല്‍ കോളജില്‍ ഭക്ഷണ വിതരണം നടത്തി വരുന്നുണ്ടെങ്കിലും അവരാരും ആശുപത്രി സ്ഥലം വളച്ച് കെട്ടി ചങ്ങലയും ബോര്‍ഡും കൊടികളും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago