ക്ഷണക്കത്ത് ബസ് ടിക്കറ്റിന്റെ രൂപത്തില്‍
കൊച്ചി: കല്യാണക്കുറികളില്‍ വ്യത്യസ്തതയുടെ കാലമാണ് ഇപ്പോള്‍. പല രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ ആശയങ്ങളിലുമുള്ള കല്യാണക്കുറികള്‍ ഇന്ന് വ്യാപകമാണ്. അങ്ങിനെയാണ് കെ.എസ്.ആര്.ടി.സി ഫാനായ വടക്കന്‍ പറവൂര്‍ സ്വദേശി പ്രശാന്ത് തന്റെ കല്യാണക്കുറിയും വ്യത്യസ്തമാക്കിയത്. വേറൊന്നുമല്ല കെ.എസ്.ആര്.ടി.സിയുടെ ടിക്കറ്റിന്റെ രൂപത്തിലാണ് പ്രശാന്ത് തന്റെ കല്യാണക്കുറി അടിച്ചിറക്കിയത്. ഇതൊടൊപ്പം അടിച്ച ആശംസാ കാര്‍ഡിലുമുണ്ട് കെ.എസ്.ആര്.ടി.സി ടച്ച്
എറണാകുളത്ത് ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ ജീവനക്കാരനായ പ്രശാന്തിന് ചെറുപ്പം മുതല്‍ ബസുകളോട് താത്പര്യമുണ്ട്. പിന്നിട് അത് കെ.എസ്.ആര്.ടി.സിയോടായി. ആനവണ്ടി പ്രേമം മൂത്ത പ്രശാന്തിന്റെ യാത്രകള്‍ മുഴുവന്‍ ഇപ്പോള്‍ കെ.എസ്.ആര്.ടി.സിയിലാണ്. ഇത് കൂടാതെ ടീം അനവണ്ടിയെന്ന ബ്ലോഗിന്റെയും ഫേസ്ബുക്ക് പേജിന്റെയും പ്രധാന അമരക്കാരില്‍ ഒരാള്‍ പ്രശാന്താണ്. ബ്ലോഗില്‍ കെ.എശ്.ആര്.ടി.സിയുമായി ബന്ധപ്പെട്ട കുറിപ്പുകളും പ്രശാന്ത് എഴുതാറുണ്ട്.
ഈ മാസം 28നാണ് തൃശൂര്‍ സ്വദേശി നീരജയുമായി പ്രശാന്തിന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. അപ്പോഴാണ് വിവാഹക്കുറിയില്‍ എന്തെങ്കിലും വത്യസ്തതവേണമെന്ന് പ്രശാന്തിന് തോന്നിയത്.
കെ.എസ്.ആര്.ടി.സി പ്രേമിയായ തന്റെ കല്യാണക്കുറിയിലും ഇത് കാണിക്കണമെന്ന ചിന്തയിലാണ് ടിക്കറ്റിന്റെ രൂപത്തില്‍ കല്യാണക്കുറിയെന്ന ആശയം പിറവിയെടുത്തത്. ഇതേക്കുറിച്ച് തന്റെ സുഹൃത്തും ആനവണ്ടി ബ്ലോഗിലെ അഡ്മിന്മാരില് ഒരാളുമായ തിരുവനന്തപുരം സ്വദേശി വിനായകനേട് പറയുകയും ചെയ്തു.
ഒട്ടും താമസിയാതെ ഗ്രാഫിക് ഡിസൈനര്‍കൂടിയായ വിനായകന് ടിക്കറ്റിന്റെരൂപത്തിലുള്ള കല്യാണക്കുറി തയാറാക്കി പ്രശാന്തിന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടൊപ്പം ആനവണ്ടിയുടെ ബാഗ്രൗണ്ടിലുള്ള ആശംസകാര്‍ഡും ഡിസൈന്‍ ചെയ്തു. തന്റെ ആഗ്രഹ പ്രകാരം തന്നെ വത്യസ്തമായ കല്യാണക്കുറി അടിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രശാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."