വാങ്ങിയത് ഒരു ജോഡി ഷൂ; സഊദി പൗരന്‍ നല്‍കിയത് 1,89,000 രൂപ!
കോട്ടക്കല്‍: ഒരു ജോഡി ഷൂവിനു സഊദി പൗരന്‍ കടയുടമയ്ക്കു നല്‍കിയത് 1,89,000 രൂപ. കളക്ഷന്‍ കൂടിയതോടെ കടയുടമ വെട്ടിലായി. കഴിഞ്ഞ ദിവസം കോട്ടക്കല്‍ ടൗണിലെ കടയിലാണ് സംഭവം.
ദിവസങ്ങള്‍ക്കു മുന്‍പാണ് സഊദി പൗരന്‍ കടയില്‍ ഷൂ വാങ്ങാനെത്തിയത്. ശേഷം വൈകിട്ട് കളക്ഷന്‍ നോക്കുന്നതിനിടെ ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ അധികം ലഭിച്ചതായി കടയുടമ കണ്ടെത്തി. ഇതു പരിശോധിച്ചിപ്പോള്‍ സഊദി പൗരന്‍ സൈ്വപിങ് മെഷീന്‍ ഉപയോഗിച്ച് ഇടപാട് നടത്തിയതാണെന്നു മനസിലായി. 1,890 രൂപയുടെ ഷൂവിന് 1,89,000 രൂപ നല്‍കിയതാണെന്നു കണ്ടെത്തി. വിവരം കടയുടമ ബി. റഷീദ് ഉടന്‍തന്നെ പൊലിസില്‍ അറിയിച്ചു.
ആര്യവൈദ്യശാലയില്‍ ചികിത്സയ്‌ക്കെത്തിയതാകാമെന്ന നിഗമനത്തില്‍ അന്വേഷണവും ആരംഭിച്ചു.
രണ്ടു ദിവസം കഴിഞ്ഞാണ് ആര്യവൈദ്യശാല ഒ.പി വിഭാഗത്തില്‍നിന്ന് അറബിയായ മുബാറകിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 27നു മകന്‍ സഹദിന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. ഷോപ്പുടമയും പൊലിസും ബാങ്ക് അധികൃതരും ഇടപെട്ടു വിവരം പറഞ്ഞതോടെ അറബിയും സന്തോഷവാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."