HOME
DETAILS

ഉഗ്രം ഉജ്ജ്വലം

  
backup
December 18 2019 | 19:12 PM

%e0%b4%89%e0%b4%97%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%89%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%82

വിശാഖപട്ടണം: വിന്‍ഡീസിനെതിരേയുള്ള ആദ്യ മത്സരത്തിലെ തോല്‍വിക്ക് രണ്ടാം മത്സരത്തിലെ തകര്‍പ്പന്‍ ജയത്തോടെ കണക്ക് തീര്‍ത്ത് ഇന്ത്യ. 107 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 280 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഷായ് ഹോപ്പിന്റെയും (78) നിക്കോളാസ് പൂരന്റെയും (75) ഇന്നിങ്‌സുകള്‍ ഒരു ഘട്ടത്തില്‍ വിന്‍ഡീസിന് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പൂരനെ പുറത്താക്കി ഇന്ത്യ കളിയില്‍ ആധിപത്യം നേടി. 85 പന്തില്‍ ഏഴു ബൗണ്ട@റികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹോപ്പിന്റെ ഇന്നിങ്‌സെങ്കില്‍ 47 പന്തില്‍ ആറു വീതം ബൗ@ണ്ടറികളും സിക്‌സറുകളും ഉള്‍പ്പെട്ടതാണ് പൂരന്റെ ഇന്നിങ്‌സ്. കീമോ പോള്‍ (46), എവിന്‍ ലൂയീസ് (30) എന്നിവരാണ് വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഇന്ത്യക്കു വേ@ണ്ടി സ്പിന്നര്‍ കുല്‍ദീപ് യാദവ് ഹാട്രിക് നേടി. ഇതോടെ ഏകദിനത്തില്‍ ര@ണ്ടു ഹാട്രിക്കുകള്‍ തികച്ച ആദ്യ ഇന്ത്യന്‍ താരമായി കുല്‍ദീപ്. 33-ാം ഓവറിലെ അവസാന മൂന്നു പന്തുകല്‍ ഹോപ്പ്, ജേസണ്‍ ഹോള്‍ഡര്‍ (11), അല്‍സാറി ജോസഫ് (0) എന്നിവരെ പുറത്താക്കിയാണ് കുല്‍ദീപ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. കുല്‍ദീപിനെ കൂടാതെ പേസര്‍ മുഹമ്മദ് ഷമിയും ഇന്ത്യക്കായി മൂന്നു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ര@ണ്ടു വിക്കറ്റ് ലഭിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിന് 387 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (159) ലോകേഷ് രാഹുലിന്റെയും (102) സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 138 പന്തില്‍ 17 ബൗ@ണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. കരിയറിലെ 28ാം ഏകദിന സെഞ്ചുറി കൂടിയാണ് അദ്ദേഹം നേടിയത്. ശ്രേയസ് അയ്യര്‍ (53), ഋഷഭ് പന്ത് (39) , കേദാര്‍ ജാദവ് (16) എന്നിവരും മികച്ച സംഭാവന നല്‍കി. ക്യാപ്റ്റന്‍ വിരാട് കോലി (0) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ക്ലിക്കാവാതെ പോയത്. ആദ്യ ഏകദിനത്തിലെ ടീമില്‍നി്‌നനും രണ്ട@ു മാറ്റങ്ങളുമായാണ് വിന്‍ഡീസ് ഇറങ്ങിയത്. എവിന്‍ ലൂയിസും ഖാറി പിയറെയുമാണ് ടീമിലെത്തിയത്. മറുഭാഗത്ത് ഇന്ത്യന്‍ ടീമിലും ഒരു മാറ്റമുണ്ടണ്ടായിരുന്നു. ശിവം ദുബെയ്ക്കു പകരം പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനെ ഇന്ത്യ ടീമിലെത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  19 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  19 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  19 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  19 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago