HOME
DETAILS
MAL
അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം പി.രാമന്
backup
December 18 2019 | 19:12 PM
തൃശൂര്‍: കവി എ.അയ്യപ്പന്റെ ഓര്‍മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ ഒന്‍പതാമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് പി.രാമന്റെ 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ' എന്ന കവിതാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.പി രാമചന്ദ്രന്‍ ചെയര്‍മാനും കെ.ഗിരീഷ്‌കുമാര്‍, അന്‍വര്‍ അലി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
ജനുവരി 24-ന് പട്ടാമ്പിയില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലില്‍വച്ച് തമിഴ് എഴുത്തുകാരനും കവിയുമായ ചേരന്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.പി രാമചന്ദ്രന്‍, അന്‍വര്‍ അലി, വിജേഷ് എടക്കുന്നി, പി.വി ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."