നെല്ലു സംഭരണശാല ഇനിമുതല്‍ പി.ആര്‍.എസ് വായ്പാ പദ്ധതി വഴി
പെരിങ്ങോട്ടുകുറിശ്ശി: കാര്‍ഷിക മേഖലയിലെ നൂതന അധ്യായങ്ങള്‍ കുറിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ വില പി.ആര്‍.എസ് ലോണ്‍ പദ്ധതി വഴി നടപ്പിലാക്കുന്നു. 2017-18 കാലയളവുകളില്‍ നെല്ലിന്റെ വില നല്‍കുന്നതിനായി പി.ആര്‍.എസ് വായ്പാ പദ്ധതി നടപ്പിലാകുകയും കര്‍ഷകരില്‍നിന്നും സപ്ലൈകോ സംഭക്ഷരിക്കുന്ന നെല്ലിന്റെ വില പി.ആര്‍.എസ് ലോണ്‍ വഴി നെല്ലുസംഭരിച്ചയുടന്‍ കര്‍ഷകര്‍ക്കു നല്‍കുന്നതുമാണ് രീതി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 15 ബാങ്കുകളുമായി സപ്ലെക്കോ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിടിവിച്ചു കഴിഞ്ഞു.
ഇതിനു പുറമെ ജില്ലയിലെ സഹകരണ സംഘങ്ങളെകൂടി ബാങ്കുകള്‍ക്ക് നല്‍കുന്ന തുല്യപരിഗണന നല്‍കി നെല്ലുസംഭരണ പ്രക്രിയയില്‍ പങ്കെടുപ്പിക്കുന്നു. സപ്ലൈകോയ്ക്ക് അനുമതി നല്‍കിയതായി ഭക്ഷ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പി.ആര്‍.എസ് കര്‍ഷകര്‍ക്ക് ബാങ്കുകളില്‍നിന്നും ഇപ്പോള്‍ തന്നെ അക്കൗണ്ട് തുറന്ന് സപ്ലൈകോ പദ്ധതി പെയ്‌മെന്റ് ഓഫിസര്‍മാരെ അറിയിച്ചാല്‍ ഉടനടി ഓണ്‍ലൈന്‍ ആയി പേ ഓഡര്‍ നല്‍കുന്നതാണ്. മാത്രമല്ല ഇത്തരത്തിലുള്ള വായ്പാ ലഭിച്ചുകഴിഞ്ഞാല്‍ വായ്പാ കാലാവധി തീരുന്നതിനു മുന്‍പേ സാധാരണ പത്രപ്രകാരമുള്ള പലിശയുള്‍പ്പെടെ സപ്ലൈകോ അടച്ചു തീര്‍ത്ത് ലോണ്‍ ക്ലോസ് ചെയ്യുന്നതുമാണ് രീതി.
ഈ സീസണില്‍ മാത്രം ഇതുവരെ ജില്ലയില്‍നിന്നും 8,13,15,103 കിലോ (81,315 ടണ്‍) നെല്ലാണ് സമയബന്ധിതമായി സംഭരിച്ചിട്ടുള്ളതെന്നിരിക്കെ, ഇതിന്റെ വിലയായിട്ടുള്ള 205.72 കോടിയില്‍ ഇനി നല്‍കാനുള്ളത് 12കോടി മാത്രമാണ്. സംസ്ഥാനത്ത് നെല്ലു സംഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയാണ്. അടുത്ത സീസണോടുകൂടി നെല്ലു സംഭരണത്തില്‍ സഹകരണ മേഖലയെകൂടി ഉള്‍പ്പെടുത്തി കൂടുതല്‍ കാര്യക്ഷമമാക്കുന്നതോടെ നെല്ലറയുടെ കാര്‍ക്ഷിക മേഖലയ്ക്കു കൂടുതല്‍ ഉണര്‍വേകും. പ്രളയാനന്തരം തകര്‍ന്ന കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലെ കാര്‍ഷിക മേഖലയിലെ കര്‍ഷകര്‍ക്ക് നൂതന സംരംങങ്ങള്‍ ആശ്വാസവും പ്രതീക്ഷയുടെ പുതുനാമ്പുകളും കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."