ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗം: മുഖ്യപ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍
ലക്‌നൗ: ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതിയടക്കം മൂന്ന് പേര്‍ പിടിയിലായതായി ഉത്തര്‍പ്രദേശ് പൊലിസ്. മീററ്റിലെ മൗവാനയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മൂന്നുപേരും ഹൈവേകളില്‍ പിടിച്ചുപറി നടത്തുന്ന സംഘത്തിലെ അംഗമാണ്. പിടികൂടിയവരില്‍ സലീം ബവാരിയ എന്നയാളാണ് സംഘത്തിന്റെ തലവനെന്നും ഇയാള്‍ തന്നെയാണ് കേസിലെ മുഖ്യപ്രതിയെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ 29 ന് ഡല്‍ഹി- കാണ്‍പൂര്‍ ദേശീയപാതയില്‍ വെച്ചാണ് സംഭവം. ഷാജഹാന്‍പൂരിലേക്ക് കാറില്‍ പോവുകയായിരുന്ന ആറംഗ കുടുംബത്തെ റോഡില്‍ തടഞ്ഞുനിര്‍ത്തി അമ്മയേയും മകളേയും കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. ഗൃഹനാഥനേയും കാറിലുണ്ടായിരുന്ന മറ്റുള്ളവരേയും മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. അഞ്ചു പേരടങ്ങിയ സംഘമാണ് ആക്രമിച്ചതെന്ന് ഇരകള്‍ മൊഴി നല്‍കിയിരുന്നു.
കേസ് അന്വേഷണം സി.ബി.ഐ യ്ക്ക് വിടുന്നതിനെക്കുറിച്ച് അലഹാബാദ് ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."