അപകടഭീഷണി ഉയര്‍ത്തി വന്‍മരം; മുറിക്കാന്‍ നടപടിയില്ല
ബീനാച്ചി: അപകടഭീഷണിയായി ഉണങ്ങിനില്‍ക്കുന്ന വന്‍മരം മുറിച്ചുനീക്കണമെന്ന ആവശ്യത്തോട് അധികൃതരുടെ അവഗണന. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങല്‍ സഞ്ചരിക്കുന്ന ദേശീയപാതകടന്നു പോകുന്ന ബീനാച്ചി ടൗണിലാണ് വന്‍മരം ഉണങ്ങി ഭീഷണിയായി നില്‍ക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി ഉണങ്ങിനില്‍ക്കുന്ന ഈ മരം മുറിച്ചുനീക്കണമെന്ന് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും മരം ഇതുവരെ മുറിച്ചു നീക്കിയിട്ടല്ല. വാഹനങ്ങള്‍ക്ക ്പുറമെ സ്‌കൂളും ആരാധാനാലയങ്ങളുമുള്ള സ്ഥലത്താണ് മരം അപകട ഭീഷണിയായി നില്‍ക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഈ മരത്തിന് ചുവട്ടിലൂടെയാണ് കാല്‍നടയായി യാത്രചെയ്യുന്നത്. പൂര്‍ണമായി ഉണങ്ങി നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ ഏതുസമയവും റോഡിലേക്ക് നിലംപതിക്കുമെന്ന അവസ്ഥയിലാണുള്ളത്. ഈ സാചര്യത്തില്‍ അടിയന്തരമായി മരം മുറിച്ച് മാറ്റാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."