ദില്ലിയില്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍: പ്രതിഷേധം തുടരുന്നു
ന്യുഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജുമുഅ മസ്ജിദില്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ പൊലിസ് കസ്റ്റഡിയില്‍. പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് അദ്ദേഹം പൊലിസിനു കീഴടങ്ങിയത്. നാല് വര്‍ഷം മുമ്പ് ഭീം ആദ്മി സംഘടന രൂപീകരിച്ചാണ് ആസാദ് ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയകളരിയില്‍ ശ്രദ്ധേയനാകുന്നത്. പുലര്‍ച്ചെ 3.30 ഓടെയാണ് ചന്ദ്രശേഖറിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. തന്നെ അറസ്റ്റ് ചെയ്‌തെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ വന്‍ പ്രതിഷേധം നടന്നത്.
വെള്ളിയാഴ്ച ജുമുഅ നിമസ്‌കാരം കഴിഞ്ഞ് ആയിരങ്ങളെയാണ് ജുമാ മസ്ജിദിന്റെ ഗേറ്റുകളില്‍ ഒന്ന് പൊലിസ് തടഞ്ഞിരുന്നു. ഇതോടെ നിസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജുമാ മസ്ജിദിന് പുറത്തു പൊലിസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലിസ് പിടിയില്‍ നിന്നും ആസാദ് രക്ഷപ്പെട്ടു. കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് അദ്ദേഹം പ്രതിഷേധം തുടര്‍ന്നത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു ആസാദിന്റെ പ്രതിഷേധം.
പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങളുടെ പ്രതിഷേധം മൂലം വിജയിച്ചില്ല. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ആസാദ് ജമാ മസ്ജിദില്‍ എത്തിയത്. വന്‍ ജനാവലിയാണ് ആസാദിന്റെ നേതൃത്വത്തിലുള്ള റാലിയില്‍ പങ്കെടുത്തത്. അതേസമയം നിരവധി ആളുകള്‍ ജന്ദര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തിയതോടെ ദില്ലി ഗേറ്റിന് സമീപം ബാരിക്കേഡു വെച്ച് പൊലിസ് മാര്‍ച്ച് തടഞ്ഞു. പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാതിരുന്നതോടെ ജന്ദര്‍ മന്ദറിലേക്കുള്ള പാതകളെല്ലാം പൊലിസ് അടച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."