സഊദിയിൽ സ്വകാര്യ ടാക്സി മേഖലയിലും സഊദിവൽക്കരണം നടപ്പിലാക്കുന്നു
റിയാദ്: സഊദിയിൽ സ്വകാര്യ ടാക്സി മേഖലയിലും സമ്പൂർണ്ണ സഊദി വൽക്കരണ പദ്ധതി നടപ്പിലാക്കുന്നു. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത മാസം മുതൽ ആരംഭിക്കും. 2021 ഓടെ സ്വകാര്യ ടാക്സി മേഖലയിൽ പൂർണ്ണ സഊദി വൽക്കരണമാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്ത് നടക്കുന്ന പൊതു പരിപാടികളിലേക്കും അഘോഷ പരിപാടികളിലേക്കുമുള്ള ടാക്സി സര്‍വീസുകളിലാണ് സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുക. ഡ്രൈവർ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന കണക്കു കൂട്ടലാണ് പുതിയ തീരുമാനത്തിന് പിന്നിൽ.
സ്വദേശി വൽക്കരണം നടപ്പാക്കാൻ നേരത്തെ തന്നെ സ്വകാര്യ ടാക്സി കമ്പനികൾക്ക് സമയം അനുവദിച്ചിരുന്നു. ഈ സമയം ഈ മാസം അവസാനിക്കുന്നതോടെയാണ് അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ, ജനുവരി മുതല്‍ രാജ്യത്തെ പൊതു പരിപാടികളിലേക്കും ആഘോഷ പരിപാടികളിലേക്കുമുള്ള ടാക്സി സര്‍വീസുകളെ സ്വദേശികള്‍ക്ക് മാത്രമാക്കി നിയന്ത്രിക്കും. അടുത്ത വര്‍ഷം ഡിസംബറോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തി. ഇത് സംബന്ധിച്ച് രാജ്യത്തെ ചേംബര്‍ ഓഫ് കൊമേഴ്സുകള്‍ക്കും മന്ത്രാലയം സര്‍ക്കുല്‍ അയച്ചിട്ടുണ്ട്. നിലവിൽ മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളാണ് ഈ മേഖലയിൽ ജോലിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."