ജമാല്‍ ഖഷോഗി വധക്കേസ്: അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ
റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ. മൂന്നു പേര്‍ക്ക് 24 വര്‍ഷത്തെ തടവും വിധിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ ഇസ്തംബൂളിലുള്ള സഊദി കാര്യാലയത്തില്‍ വച്ച് കൊല്ലപ്പെടുന്നത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായ ഖഷോഗി ആദ്യ ഭാര്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാനായി എത്തിയതായിരുന്നു എംബസിയില്‍.
തുര്‍ക്കി സ്വദേശിയായ പ്രതിശ്രുത വധുവും എംബസിക്കു പുറത്തുവരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. സംഭവത്തില്‍ ദിവസങ്ങള്‍ക്കുശേഷമാണു കൊലപാതക വിവരം പുറത്തായത്. ഖഷോഗി എംബസിക്കകത്തുവച്ചു കൊല്ലപ്പെട്ടതായി തുര്‍ക്കി ആരോപിച്ചെങ്കിലും സഊദി തുടക്കത്തില്‍ ഇക്കാര്യം ശക്തമായി നിഷേധിച്ചിരുന്നു. പിന്നീട് തുര്‍ക്കി വിഡിയോ, ശബ്ദരേഖകള്‍ അടക്കം ശക്തമായ തെളിവുകളുമായി രംഗത്തെത്തിയതോടെ ഒടുവില്‍ സഊദി കുറ്റം സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."