കെ.കരുണാകരന് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ.കരുണാകരന് അനുസ്മരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ഓഫിസില്‍ ഫോണ്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ഗവര്‍ണറുടെ ഓഫിസ് മറുപടി നല്‍കിയതായാണ് സൂചന.
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തെ അനുകൂലിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിലപാടെടുത്തോടെയാണ് ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞത്. പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് കെ.മുരളീധരന് എം.പി വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."