കൈക്കൂലിക്കാര്‍ക്കെതിരേയുള്ള നടപടി: സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നു: മന്ത്രി
,കൊല്ലം: കൈക്കൂലികാര്‍ക്ക് എതിരെ നടപടിയെടുക്കുമ്പോള്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള കോപ്പറേറ്റീവ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈക്കൂലികാര്‍ക്ക് എതിരെ നടപടിയെടുക്കുമ്പോള്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഇത്തരക്കാര്‍ കടലാസിന് മുകളില്‍ അടയിരിക്കുന്നതിനാല്‍ പല ഫയലുകളിലും തീരുമാനമാകുന്നില്ല. അഴിമതി രഹിത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
എല്ലാ മേഖലയിലും ശുദ്ധീകരണം നടത്തും. എല്ലാം ശരിയാകുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എല്ലാം ശരിയാകണമെങ്കില്‍ കാലതാമസമുണ്ടാകും. സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ നേരിടുകയാണ്.
സഹകരണ സ്ഥാപനങ്ങളിലും അവിടുത്തെ നിക്ഷേപകരുടെ വീടുകളിലും തുടരെ റെയ്ഡുകള്‍ നടത്തുന്നു. ആയൂര്‍ദൈര്‍ഘ്യം കുറഞ്ഞിരുന്ന കാലത്താണ് പെന്‍ഷന്‍ പ്രായം 55 ആക്കി നിര്‍ണ്ണയിച്ചത്. ഇപ്പോള്‍ കേരളത്തിന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം 74 ആയി ഉയര്‍ന്നു.
അങ്കണവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം കശുവണ്ടി സൂപ്പ് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ പറഞ്ഞു. സ്‌കൂളില്‍ കൈത്തറി യൂണിഫോം നല്‍കിയപ്പോള്‍ കൈത്തറി മേഖലയിലുണ്ടായ ഉണര്‍വ് ഇത്തരം ഇടപെടലിലൂടെ കശുവണ്ടി മേഖലയില്‍ ആവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ വി.രാജേന്ദ്രബാബു അദ്ധ്യക്ഷനായി. എം.മുകേഷ് എം.എല്‍.എ, ജി.എസ്.ജയലാല്‍ എം.എല്‍.എ, എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."