HOME
DETAILS

സമസ്‌ത ഇസ്‌ലാമിക് സെന്റർ ദാറുൽ അർഖമിന്റെ താഴ്‌വാരയിൽ ക്യാമ്പയിന് മക്കയിൽ ഉജ്ജ്വല സമാപനം

  
backup
December 26 2019 | 17:12 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%bc

 

മക്ക: ദാറുൽ അർഖമും സ്വഹാബാക്കളുടെ ദ:അവീ പാരമ്പര്യവുമാണ് ഇസ്‌ലാമിക പ്രബോധനത്തിൽ കരണീയ മാർഗമെന്നും പ്രതിസന്ധികളും, പ്രയാസങ്ങളും വരുന്ന സാഹചര്യത്തിൽ അത്തരം സത്മാതൃകയിലേക്ക് മടങ്ങുകയും ദാറുൽ അർഖം ഉദ്‌ഘോശിക്കുന്ന വൈജ്ഞാനികവും ബുദ്ധിപരവുമായ പ്രബോധനരീതിയിലേക്ക് ഇസ്‌ലാമിക പ്രവർത്തകർ മടങ്ങുകയും ചെയ്യണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രസ്‌താവിച്ചു. സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി നടത്തിയ "ദാറുൽ അർഖമിന്റെ താഴ്‌വാരയിൽ" എന്ന ക്യാമ്പയിൻ സമാപന സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകൾ വിഷം ചീറ്റുന്ന കാലഘട്ടത്തിൽ ദാറുൽ അർഖമിൽ ഇരുന്ന് കൊണ്ട് ഇസ്‌ലാമിക പ്രബോധന ചക്രം തിരിച്ച ബുദ്ധിപരമായ സമീപനങ്ങളും, വൈജ്ഞാനികമായ മുന്നേറ്റങ്ങളുമാണ് കാലഘട്ടത്തിൽ അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
     ഒരു മാസക്കാലം സഊദിയിലെ വിവിധ പ്രവിശ്യ, സെൻട്രൽ, യൂണിറ്റ് തലങ്ങളിൽ നടന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപനമാണ് ദാറുൽ അർഖമിന്റെ താഴ്വാരയിൽ ഗ്രാൻഡ് ഫിനാലെ മക്കയിൽ നടന്നത്. ക്യാമ്പിന്റെ കാലാവധിക്കുള്ളിൽ സിമ്പോസിയങ്ങൾ, പ്രബന്ധ രചന മത്സരരങ്ങൾ, തുടങ്ങി ക്യാമ്പയിൻ പ്രമേയവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറിയിരുന്നു. ഇതിന്റെ സമാപന സമ്മേളനമാണ് മക്കയിൽ നടന്ന ഗ്രാൻഡ് ഫിനാലെ. മക്കയിൽ വ്യത്യസ്‌തങ്ങളായി നടന്ന സെഷനുകളിൽ സയ്യിദ് ഉബൈദുല്ല തങ്ങൾ ജിദ്ദ, ബഷീർ ബാഖവി ദമാം,  അബ്‌ദുൽ കരീം ബാഖവി മക്ക, എന്നിവർ ഉദ്ഘാടനം, സംഘടന, ചരിത്ര പഠനം സെഷനുകളിൽ അധ്യക്ഷന്മാരായി. ഉദ്ഘാടന സെഷനിൽ അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എം.പി.എം. ഫൈസി കടുങ്ങല്ലൂർ, അബ്ദുറഹ്മാൻ മൗലവി അറക്കൽ, നജ്‌മുദീൻ ഹുദവി ജിദ്ദ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. 
മുഹമ്മദ് റാസിബ് ബാഖവി കല്ലൂർ ആത്മീയ പ്രഭാഷണം നടത്തി. മഹ്‌ഫിലെ ഇശ്ഖ് സദസ്സും അരങ്ങേറിയിരുന്നു.     

 

   

 

സമാപന സെഷനിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സഅദ് നദ്‌വി യാമ്പു അധ്യക്ഷത വഹിച്ചു. സലാഹുദ്ധീൻ ഫൈസി വെന്നിയൂർ ഉദ്ഘാടനം ചെയ്തു. ഉമർ ദർസി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സൈനുദ്ധീൻ അൻവരി മക്ക നന്ദിയും പറഞ്ഞു.  വിവിധ സെഷനുകളിലായി സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, കുഞ്ഞിമോൻ കാക്കിയ,മുജീബ് പൂക്കോട്ടൂർ, ഇബ്രാഹിം ഓമശ്ശേരി, സുബൈർ ഹുദവി വെളിമുക്ക്, നൗഫൽ സാദിഖ് ഫൈസി, അസ്‌ലം മൗലവി അടക്കാത്തോട്, സുബൈർ ഹുദവി കൊപ്പം, ഹംസ ഫൈസി റാബഖ്, മിർഷാദ് യമാനി, എന്നിവർ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago