നാളെ കെ.ജി.ടിയുടെ ബസുകള്‍ സണ്ണിക്കുവേണ്ടി സര്‍വിസ് നടത്തും
കാട്ടിക്കുളം: അസ്ഥി അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കാട്ടിക്കുളം അണമല സ്വദേശി തൈപറമ്പില്‍ സണ്ണിയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിന് മാനന്തവാടി, തോല്‍പ്പെട്ടി, അരണപ്പാറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളായ കെ.ജി.ടി മോട്ടോര്‍ നാളെ സര്‍വിസ് നടത്തും. കെ.ജി.ടിയുടെ രണ്ട് ബസുകളില്‍ നിന്നു ലഭിക്കുന്ന വരുമാനം മുഴുവനും സണ്ണിയുടെ തുടര്‍ചികിത്സക്കായി നല്‍കും.
അമ്മയും, ഭാര്യയും രണ്ട് പകുഞ്ഞുങ്ങളുമടങ്ങുന്നതാണ് 38കാരനായ സണ്ണിയുടെ കുടുംബം. ചികിത്സാ സഹായത്തിനായുള്ള ബസ് സര്‍വിസിന്റെ ഫളാഗ് ഓഫ് മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവീജും, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമനും ചേര്‍ന്ന് രാവിലെ എട്ടിന് മാനന്തവാടി ടൗണില്‍ നിര്‍വഹിക്കും. സണ്ണിയുടെ ചികിത്സാ സഹായത്തിനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബസ് തൊഴിലാളികളുടെ അന്നേ ദിവസത്തെ വരുമാനവും ഇതിനൊപ്പം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."