കുന്നമ്പറ്റയില്‍ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല
മേപ്പാടി: കുന്നമ്പറ്റയില്‍ ഓഗസ്റ്റില്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇടിഞ്ഞ് താഴ്ന്ന പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തം. മേപ്പാടി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡില്‍ ഉള്‍പെടുന്ന കുന്നമ്പറ്റ എട്ടാംനമ്പര്‍ റോഡിലെ കോണ്‍ക്രീറ്റ് പാലമാണ് തകര്‍ന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പാലം പുനര്‍നിര്‍മിക്കാനോ പകരം യാത്രാ സൗകര്യം ഒരുക്കാനോ നടപടിയില്ല. നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാലമാണിത്. പ്രളയം കാരണം വെള്ളം ഒഴുകിയെത്തിയതോടെയാണ് കല്‍വെര്‍ട്ട് തകര്‍ന്ന് വീണത്. നാട്ടുകാര്‍ കമുക് നിരത്തിയിട്ടാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ കമുകുകള്‍ ദ്രവിച്ചതോടെ അപകടാവസ്ഥയിലായിരിക്കയാണ്. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ആളുകള്‍ ഇപ്പോള്‍ ഇതിലൂടെ കൊണ്ടു പോകുന്നത്. എന്നാല്‍ തകര്‍ച്ച നേരിടുന്നതിനാല്‍ പേടിയോടെയാണ് വണ്ടികളുമായി പോകുന്നത്. പാലം പുനര്‍നിര്‍മിക്കാന്‍ കുറഞ്ഞത് മുപ്പത് ലക്ഷം രൂപയെങ്കിലും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."