HOME
DETAILS

സഊദി പൊതുബജറ്റ് അടുത്തയാഴ്ച: പ്രതീക്ഷയോടെ പ്രവാസികള്‍

  
backup
December 15, 2018 | 5:37 PM

41516565151656515

#അബ്ദുസ്സലാം കൂടരഞ്ഞി.

റിയാദ്: സഊദിയുടെ പുതിയ ബജറ്റ് അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് അധികൃതര്‍. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക മന്ത്രി സഭായോഗത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനം. വികസന ബജറ്റാണ് ഇത്തവണയുണ്ടാകുകയെന്ന് സാമ്പത്തിക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് പുതിയ ബജറ്റിനെ പ്രവാസികള്‍ കാത്തിരിക്കുന്നത്. ലെവി അടക്കമുള്ള കാര്യങ്ങളില്‍ പുനപരിശോധനയുണ്ടാകുമോ എന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു വിവിധ രീതിയിലുള്ള ആശ്വാസ വാര്‍ത്തകള്‍ പ്രചരില്ലുന്നതിനാല്‍ വിദേശികളുടെ മേലുള്ള ലെവി അടക്കം സ്വകാര്യ മേഖലയെ ബാധിക്കുന്ന വിഷയങ്ങളില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്. ലെവി പുനപരിശോധിച്ചേക്കുമെന്ന നാല് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂം ബെര്‍ഗ് പുറത്തു വിട്ട വാര്‍ത്ത മന്ത്രാലയം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഏതാനും വര്‍ഷങ്ങള്‍ക് മുന്‍പ് ആരംഭിച്ച പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടത്തിയ ശക്തമായ മറ്റു പദ്ധതികള്‍ വിജയം കാണുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെട്രോളിതര മേഖലയില്‍ നിന്നുള്ള വരുമാനം ബജറ്റ് ചെലവിന്റെ 30 ശതമാനം നികത്തുന്നതിന് പര്യാപ്തമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ പെട്രോളിതര മേഖലയിലെ വളര്‍ച്ചാ നിരക്ക് 0.1 ശതമാനം മാത്രമായിരുന്നു. എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യുന്നതിന് സഊദിക്ക് വ്യക്തമായ പദ്ധതികളുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പെട്രോളിതര വ്യവസായ മേഖല അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

അതേസമയം, ബജറ്റ് അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കെ നടപ്പുവര്‍ഷത്തെ കമ്മി പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ബജറ്റില്‍ 195 ശതകോടി റിയാല്‍ കമ്മി പ്രതീക്ഷിച്ചിരുന്നത് 124 ശതകോടിയാക്കി കുറക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. രാജ്യം കഴിഞ്ഞ മാസങ്ങളില്‍ കൈവരിച്ച സാമ്പത്തിക നേട്ടത്തിന്റെ സൂചനയാണിതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കല്‍, വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കല്‍, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണം എന്നീ മൂന്നു അടിസ്ഥാന ഘടകങ്ങള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  a day ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  a day ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  a day ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  a day ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  a day ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  a day ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  a day ago