HOME
DETAILS
MAL
'ഫോമുകള്‍ പൂരിപ്പിച്ചു നല്‍കരുത്'
backup
December 29 2019 | 19:12 PM
ലഖ്നൗ: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ഫോമുകള്‍ പൂരിപ്പിച്ചു നല്‍കില്ലെന്നു മുന്‍ യു.പി മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. താനായിരിക്കും അതിന്റെ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാത്ത ആദ്യ വ്യക്തിയെന്നു പറഞ്ഞ അദ്ദേഹം അത്തരത്തില്‍ പ്രവര്‍ത്തിച്ചു പിന്തുണ നല്കാന് നിങ്ങള്‍ കൂടെയുണ്ടാകുമോയെന്നും പാര്‍ട്ടി നേതൃസംഗമത്തില്‍ ചോദിച്ചു.
എന്‍.പി.ആറായാലും എന്‍.ആര്.സി ആയാലും അതൊക്കെ പാവപ്പെട്ട ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണ്. എന്‍.ആര്.സിയാണോ ജോലിയാണോ രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു.
യു.പിയില്‍ പ്രതിഷേധക്കാരെ ആക്രമിച്ച പൊലിസ് നടപടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."