HOME
DETAILS

അധികൃതര്‍ കനിയണം; ജോസഫിന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനായി

  
backup
August 06 2017 | 18:08 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a3%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b4%bf%e0%b4%a8

തുറവൂര്‍: തകര്‍ന്ന ഓടുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെള്ളം, ശക്തമായ കാറ്റടിച്ചാല്‍ ഏതു നിമിഷവും നിലം പൊത്താവുന്ന മേല്‍ക്കൂര..കഴിഞ്ഞ കുറേവര്‍ഷങ്ങളായി തുറവൂര്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ വളമംഗലം വടക്ക് കൂട്ടുങ്കല്‍ തറയില്‍ കെ.എം ജോസഫും കുടുംബവും താമസിക്കുന്നത് ഈ വീട്ടിനുള്ളിലാണ്.
തകര്‍ന്ന് വീഴാറായ ഒറ്റമുറി വീട്ടില്‍നിന്ന് പുതിയൊരു വീടിനായി കഴിഞ്ഞ അഞ്ചുവര്‍ഷമായി പഞ്ചായത്തില്‍ അപേക്ഷ നല്‍കുന്നു. എന്നാല്‍ ഇതുവരെ തന്റെ കുടുംബത്തെ പഞ്ചായത്തിലെ ഭവനഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജോസഫ് പറഞ്ഞു.  നിര്‍മാണതൊഴിലാളിയായിരുന്ന ജോസഫ് നട്ടെല്ലിന് തകരാര്‍ സംഭവിച്ചതിനാല്‍ കുറേനാളുകളായി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
 കെട്ടിടനിര്‍മാണ ക്ഷേമനിധിയില്‍ അംഗമായിട്ടും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രവിതരണക്കാരന്‍ കൂടിയായ ജോസഫ് വര്‍ഷങ്ങളുടെ അശ്രാന്തപ്രയത്‌നത്തിനൊടുവിലാണ് ആറേകാല്‍ സെന്റ് സ്ഥലം വാങ്ങിയത്. നിലവില്‍ കാര്യമായ വരുമാനവുമില്ലാത്തതിനാല്‍ സ്വന്തം ചെലവില്‍ വീട് നിര്‍മിക്കാന്‍ കഴിയുകയില്ല.
വളരെ താഴ്ന്ന പ്രദേശമായ വീടിന് മുന്നില്‍ വെള്ളക്കെട്ടാണ്. തുടര്‍ച്ചയായി മഴ പെയ്താല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഭാര്യ ജെയ്‌സമ്മയും വിദ്യാര്‍ഥികളായ ജോജോ ജോസഫ്, ജെസ്‌ന ജോസഫ്, ജോസ്‌ന ജോസഫ് എന്നിവരുമടങ്ങുന്നതുമാണ് ജോസഫിന്റെ കുടുംബം.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago